കാസർകോട്​ വീണ്ടും കോവിഡ്​ മരണം

മഞ്ചേശ്വരം: കോവിഡ് ബാധിച്ച് കാസർകോട് ജില്ലയിൽ ഒരു മരണം കൂടി. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഉപ്പള ശാരദ നഗറിലെ വിനോദ് കുമാർ (42) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

മരണാനന്തരം നടത്തിയ ആൻറിജന്‍ പരിശോധനയിലാണ് രോഗം സ്ഥരീകരിച്ചത്. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തി​​െൻറ രോഗ ഉറവിടം വ്യക്തമല്ല. സുന്ദര സാലിയാ​​െൻറയും രാധ സാലിയാ​​െൻറയും മകനാണ് വിനോദ് കുമാര്‍.

ഭാര്യ സവിത. ഒരു മകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT