കാസർകോട്: ജില്ലയിൽ കൂടുതൽ കോവിഡ് 19 സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പൊലീസ് നിയന്ത്രണം ശക്തമാക്കി. ഏഴ് പഞ്ചായത്തുകളി ലും കാസർകോട് നഗരസഭയിലും ഏർപ്പെടുത്തിയ ക്ലസ്റ്റർ ലോക്ക് ഡൗണിനു പുറമേ ട്രിപ്പിൾ ലോക് ഡൗൺ ആരംഭിച്ചു. ഇവിടങ്ങളിൽ ജനം പുറത്തിറങ്ങുന്നത് പൂർണമായും തടയും.
അഞ്ചു വീടുകൾ വീതം കേന്ദ്രീകരിച്ച് െപാലീസ് ഇരുചക്ര വാഹനങ്ങളിൽ പരിശോധന നടത്തും. ജനങ്ങൾ പുറത്തിറങ്ങുന്നത് പൂർണമായും തടയുന്നതിനൊപ്പം ഡ്രോൺ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.
തളങ്കര, കളനാട് ചൂരി, നെല്ലിക്കുന്ന്, ആലാമിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് നിയന്ത്രണം. തളങ്കരയിൽ ഐ.ജി വിജയ് സാക്കറെയാണ് ട്രിപ്പിൾ ലോക്ഡൗണിന് തുടക്കം കുറിച്ചത്. ഉത്തര മേഖല ഐ.ജി അശോക് യാദവ്, എസ്.പിമാരായ പി.എസ്. സാബു സി. ശിൽപ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.