പ്രതീകാത്മക ചിത്രം
കോഴിക്കോട്: സ്ത്രീകളെ പൊതുരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽനിന്ന് ഇത്തവണ ജനവിധി തേടുന്നത് 16080 വനിതകൾ. 547 ഹരിതകർമ സേനാംഗങ്ങളും ഗോദയിലുണ്ട്. സി.ഡി.എസ് ചെയർപേഴ്സൻ 227, അംഗങ്ങൾ 1985, എ.ഡി.എസ് അംഗങ്ങൾ 1898, അയൽക്കൂട്ട അംഗങ്ങൾ 11838, ഓക്സിലറി ഗ്രൂപ് അംഗങ്ങൾ 132 എന്നിങ്ങനെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുടുംബശ്രീ അംഗങ്ങൾ.
അട്ടപ്പാടി സ്‌പെഷൽ പ്രോജക്ടിൽനിന്ന് 34 അംഗങ്ങളും മത്സരിക്കുന്നു. ആലപ്പുഴയിലാണ് കൂടുതൽപേർ- 1735. 1648 പേരുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് ഇടുക്കിയിൽ നിന്നാണ് -269 പേർ. ഹരിതകർമ സേനാംഗങ്ങൾ കൂടുതൽ മത്സരിക്കുന്നത് തിരുവനന്തപുരത്താണ്- 83 പേർ. കുറവ് വയനാട്ടിൽ- 12. ആലപ്പുഴയിൽ 63 ഉം പത്തനംതിട്ടയിൽ നിന്ന് 14 പേരും മത്സരിക്കുന്നു.
കുടുംബശ്രീ, ഹരിതകർമസേന പ്രവർത്തകർക്ക് ജനങ്ങളുമായുള്ള അടുത്ത ബന്ധമാണ് പാർട്ടികൾ ഇവരെ മത്സരരംഗത്തിറക്കാൻ കാരണം. രാഷ്ട്രീയത്തിനതീതമായി വോട്ടുപിടിക്കാൻ കഴിയുമെന്നതും കുടുംബശ്രീ പ്രവർത്തകർക്ക് കൂടുതൽ അവസരം ലഭിക്കാനിടയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.