കർണാടക റോഡുകൾ തുറക്കണമെന്ന്​ ആവശ്യം; കേരളം ഹൈകോടതിയിൽ

കൊച്ചി: കോവിഡ്​ ബാധയുടെ പശ്ചാത്തലത്തിൽ കർണാടക അടച്ചിട്ട റോഡുകൾ തുറക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേരളം ഹൈകോടതിയെ സമീപിച്ചു.

തലപ്പാടിയിൽ റോഡുകൾ മണ്ണിട്ട്​ അടച്ചതോടെ രോഗികൾക്ക്​ മംഗലാപുരത്തേക്ക്​ ചികിത്സക്ക്​ പോകാൻ കഴിയാതെയായി. ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ഇതുവരെ ആറുപേരാണ്​ കാസർകോട്ട്​ മരിച്ചത്​.

ആശുപത്രികൾ ചികിത്സിക്കാൻ തയാറാണെന്ന്​ ഡെപ്യൂട്ടി കമ്മീഷണറെ അറിയിച്ചിട്ടുണ്ട്​. ആശുപത്രി ഉടമകളുടെ കത്ത്​ കേരളം ഹൈകോടതിക്ക്​ കൈമാറി. കേരള അതിർത്തിയിൽ 200 മീറ്ററോളം കർണാടക അതിക്രമിച്ചുകയറി. കർണാടക- കാസർകോട്​ അതിർത്തിയിലെ പാത്തോർ റോഡാണ്​ കർണാടക അടച്ചത്​. തലപ്പാടി നാഷനൽ ഹൈവേ അടക്കം അഞ്ചുറോഡുകൾ മണ്ണിട്ട്​ അട​ച്ചത്​ മനുഷ്യത്വ വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു.

രാജ്യത്ത്​ ലോക്ക്​ ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാ​ലെയാണ്​ കർണാടക സർക്കാർ കാസർകോട്​ അതിർത്തിയിലെ റോഡുകൾ മണ്ണിട്ട്​ അടച്ചത്​. ഇതോടെ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക്​ ചികിത്സക്ക്​ അടക്കം മംഗലാപുരത്തേക്ക്​ പോകാൻ കഴിയാതെയായി.


Tags:    
News Summary - Kasarkode Karnataka Roads Closed Kerala moves High court -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.