കാസർകോട്​ അതിർത്തിയിലെ റോഡുകൾ കർണാടക മണ്ണിട്ട്​ അടച്ചു

കാസർകോട്​: കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട്​ ജില്ലയിലെ റോഡുകൾ കർണാടക സർക്കാർ മണ്ണിട്ട്​ അടച്ചു. ഇതോടെ ദേലംപാടി, വോർക്കാടി, പൈവളിംഗ, മഞ്ചേശ്വരം, എൻമകജെ പഞ്ചായത്തുകൾ​ ഒറ്റപ്പെട്ടു​. ഇവിടുത്തെ ജനങ്ങൾ അവശ്യ സേവനങ്ങൾക്കും സാധനങ്ങൾക്കും കർണാടകയെയാണ്​ ആശ്രയിച്ചിരുന്നത്​.

റോഡ്​ അടച്ചതോടെ രോഗികൾക്ക്​ ആശുപത്രിയിൽ പോകാൻ പോലും കഴിയാതെയായി. കലക്​ടർ അടക്കം ശ്രമം നടത്തിയിട്ടും മണ്ണ്​ നീക്കം ചെയ്യാൻ കർണാടക സർക്കാർ തയാറായില്ലെന്ന്​ കാസർകോട്​ എസ്​.പി പി.എസ്​. സാബു പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട്​ ചെയ്​തു.

Tags:    
News Summary - Kasarkode Karnataka Border -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.