Posted On
date_range Updated On
date_range ബസ് യാത്രക്കിടെ കൈ പുറത്തിട്ട വിദ്യാർഥിക്ക് ലോറി തട്ടി പരിക്ക്
കുമ്പള: ബസ് യാത്രക്കിടെ കൈ പുറത്തിട്ട വിദ്യാർഥിക്ക് ലോറി തട്ടി പരിക്ക്. മംഗളൂരുവിലെ കോളജിൽ വിദ്യാർഥിയായ നിശാന്തി(22)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഷിറിയയിലാണ് അപകടം.
മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്രക്കാരനായിരുന്നു നിശാന്ത്. ഷിറിയയിൽവെച്ച് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റി ലോറി ബസിൽ ഉരസുകയായിരുന്നു. ബസിന്റെ പിറക് വശത്തെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന നിശാന്ത് കൈ പുറത്തിട്ടിരുന്നു. അപകടത്തിൽ വലതുകൈക്ക് പരിക്കേറ്റു.
വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.