കേന്ദ്ര സർവകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ട വിദ്യാർഥി കൈ ഞരമ്പ്​ മുറിച്ച്​ ആത്മഹത്യക്ക്​ ശ്രമിച്ചു

കാസർഗോഡ്: കേന്ദ്ര സർവകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ട വിദ്യാർഥി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്‍റര്‍നാഷണല്‍ റിലേഷന്‍സിലെ അഖില്‍ താഴത്ത് എന്ന വിദ്യാര്‍ഥിയാണ് കാമ്പസിനകത്ത് വിദ്യാർഥികൾക്ക് മുന്നിൽ ആത്മഹത്യക്ക് മ്രിച്ചത്. അഖിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ദലിത് ഗവേഷക വിദ്യാര്‍ഥി നാഗരാജുവിനെ പൊലീസിലേല്‍പ്പിച്ച സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് അഖിലിനെ പുറത്താക്കിയത്. അഗ്നിരക്ഷാ സംവിധാനത്തി​​​​െൻറ ഗ്ലാസ് പൊട്ടിച്ചുവെന്ന പേരിൽ സസ്പ​​​​െൻറ് ചെയ്യെപ്പട്ട നാഗരാജുവിനെ പിന്നീട് കേസിൽ കുടുക്കി ജയിലിൽ അടക്കുകയായിരുന്നു.

ഇതേ വിഷയത്തിലെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ്‌ കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം വകുപ്പ് മേധാവി ഡോ.പ്രസാദ്‌ പന്ന്യനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. സർവകലാശാല നടപടിക്കെതിരെ പന്ന്യൻ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. തന്നെ പുറത്താക്കിയതില്‍ വലിയ വിഷമമില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പടെ മറ്റുള്ളവരോട് സര്‍വകലാശാല അധികൃതര്‍ കാണിച്ച അനീതിയാണ് പ്രശ്നമെന്നും അഖില്‍ ഫേസ് ബുക്കിൽ കുറിച്ചു.

Tags:    
News Summary - kasargod central university- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.