മയക്കുമരുന്നുമായി യുവാവ് അറസ്​റ്റിൽ

കാസർകോട്​: സ്കൂട്ടറിൽ മയക്കുമരുന്ന്​ കടത്തിയ യുവാവ് അറസ്​റ്റിൽ. ഉപ്പള മുളിഞ്ചെയിലെ അബ്​ദുൽ ലത്തീഫാണ്​ (37) പിടിയിലായത്. ഇയാളിൽനിന്ന്​ രണ്ട് കിലോ കഞ്ചാവും 400 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 16 മയക്കുഗുളികകളും പിടികൂടിയതായി എക്സൈസ് അധികൃതർ അറിയിച്ചു. രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ബന്തിയോട് പച്ചമ്പളയിൽ നിന്നാണ് ഇയാളെ പിടികൂടിയത്​.


Tags:    
News Summary - Young man arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.