ചൗക്കിയില്‍ നവവധു അടക്കം രണ്ടു യുവതികളെ കാണാതായി

കാ​സ​ര്‍കോ​ട്: ചൗ​ക്കി​യി​ല്‍ ന​വ​വ​ധു ഉ​ള്‍പ്പെ​ടെ ര​ണ്ട് യു​വ​തി​ക​ളെ കാ​ണാ​താ​യി. ചൗ​ക്കി ബ്ലാ​ര്‍ക്കോ​ട്ടെ 25കാ​രി​യെ​യും ചൗ​ക്കി അ​ര്‍ജാ​ല്‍ റോ​ഡി​ലെ 25കാ​രി​യെ​യു​മാ​ണ് കാ​ണാ​താ​യ​ത്. ബ്ലാ​ര്‍ക്കോ​ട്ടെ യു​വ​തി എ​ട്ടു​മാ​സം മു​മ്പാ​ണ് വി​വാ​ഹി​ത​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്.

സ​ഹോ​ദ​ര​ന്‍ കെ. ​അ​ര്‍ഷാ​ദി​ന്റെ പ​രാ​തി​യി​ല്‍ കാ​സ​ര്‍കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ര്‍ജാ​ല്‍ റോ​ഡി​ലെ​ ബ​ന്ധു​വീ​ട്ടി​ല്‍ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്. പി​ന്നീ​ട് തി​രി​ച്ചു​വ​ന്നി​ല്ല. ബ​ന്ധു​വി​ന്റെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Two young women- including a newly wed have gone missing in Chowki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.