ബൈക്കിടിച്ച് രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ദേവൻ റോഡിൽ ബൈക്ക് കാൽനടക്കാരനെ ഇടിച്ചു. ബൈക്കോടിച്ച മടക്കര സ്വദേശി ഇർഫാൻ (23), കാൽനടക്കാരൻ ഹൊസ്ദുർഗ് അറളായി അയ്യപ്പ ഗാരേജിന് സമീപത്തെ ഗോപിനാഥ കിനി (72) എന്നിവർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ആദ്യം കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഇർഫാനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയാണ് അപകടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.