മോഷണം നടന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ ക്വാർട്ടേഴ്സ്

ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ മോഷണം

കാഞ്ഞങ്ങാട്: കുശാൽ നഗർ ക്വാർട്ടേഴ്സിലെ രണ്ടാം നിലയിൽ ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ മോഷണം. പശ്ചിമ ബംഗാൾ സ്വദേശികളായ സുജൻ, ബാപ്പി എന്നിവർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ കയറി 40,500 രൂപയാണ് കവർന്നത്. ഇരുവരുടെയും മുറികളുടെ പൂട്ട് തകർത്ത ശേഷം ബാഗിൽ സൂക്ഷിച്ച പണമാണ് കവർന്നത്.

സുജ​െൻറ 10,500 രൂപയും ബാപ്പിയുടെ 30,000 രൂപയുമാണ് നഷ്​ടപ്പെട്ടത്. റോളിങ്​ ഷട്ടർ തൊഴിലാളികളായ ഇരുവരും ഇവരുടെ കൂടെ താമസിക്കുന്നവരും പതിവുപോലെ തൈക്കടപ്പുറം ഭാഗത്ത് ജോലിക്കുപോയി ഉച്ചക്ക് രണ്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് മുറിയുടെ പൂട്ട് തകർന്നത് ശ്രദ്ധയിൽപെട്ടത്. മുറിയിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്​ടമായത് കണ്ടതെന്ന് ഇരുവരും പറഞ്ഞു. സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളികൾ പൊലീസിൽ പരാതി നൽകി. ജില്ലയിൽ കവർച്ച പതിവായതിനാൽ ജനം ആശങ്കയിലാണ്.

Tags:    
News Summary - theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.