വേ​ന​ൽ​മ​ഴ​യി​ൽ ച​ളി​ക്കു​ള​മാ​യ ചെ​ർ​ക്ക​ള-​ക​ല്ല​ടു​ക്ക റോ​ഡ്

വേനൽമഴയിൽ റോഡ് ചളിക്കുളമായി

ബ​ദി​യ​ടു​ക്ക: പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ദു​രി​തം നേ​രി​ടു​ന്ന അ​ന്ത​ർ സം​സ്ഥാ​ന​പാ​ത വേ​ന​ൽ​മ​ഴ വ​ന്ന​തോ​ടെ ച​ളി​ക്കു​ള​മാ​യി മാ​റി. ചെ​ർ​ക്ക​ള-​ക​ല്ല​ടു​ക്ക റോ​ഡാ​ണ് ഗ​താ​ഗ​ത​ത്തി​ന് ദു​രി​ത​പാ​ത​യാ​യ​ത്. ചെ​ർ​ക്ക​ള മു​ത​ൽ ഉ​ക്കി​ന​ടു​ക്ക​വ​രെ കാ​സ​ർ​കോ​ട് മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​ണ്. ഇ​വി​ടെ​യു​ള്ള റോ​ഡി​ന്റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് നാ​ട്ടു​കാ​ർ ജ​ന​കീ​യ​സ​മ​രം ന​ട​ത്തി ച​ളി​ക്കു​ള​മാ​യ റോ​ഡി​ൽ കു​ളി​ച്ചും ചൂ​ണ്ട​യി​ട്ടും വാ​ഴ​ന​ട്ടും സ​മ​രം ന​ട​ത്തി​യ​താ​ണ്. എ​ന്നാ​ൽ, പൊ​തു​മ​രാ​മ​ത്ത് അ​ധി​കാ​രി​ക​ൾ കു​ഴി​യ​ട​ക്ക​ൽ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്.

ക​ർ​ണാ​ട​ക-​പു​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​യു​ടെ ദു​രി​തം അ​ധി​കാ​രി​ക​ൾ കാ​ണാ​തെ പോ​കു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

പു​തി​യ റോ​ഡി​ന്റെ നി​ർ​മാ​ണം സ​ബ് കോ​ൺ​ട്രാ​ക്ട​ർ​മാ​ർ ഏ​റ്റെ​ടു​ത്ത് അ​ഴി​മ​തി ആ​രോ​പ​ണം വ​ന്ന​തോ​ടെ സ​ർ​ക്കാ​ർ വ​കു​പ്പ് ഇ​ട​പെ​ട്ട് അ​ത്ത​ര​ക്കാ​രെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ്. അ​തോ​ടെ​യാ​ണ് നി​ർ​മാ​ണം നി​ല​ച്ച​ത്. പി​ന്നീ​ടു​ള്ള പ്ര​വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ൽ മ​ണ്ഡ​ലം ജ​ന​പ്ര​തി​നി​ധി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ക​ണ്ണ​ട​ച്ചു എ​ന്ന​താ​ണ് ഈ ​പാ​ത​യു​ടെ ദു​രി​ത​ചി​ത്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ഴ​ക്കു മു​മ്പ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​െ​ല്ല​ങ്കി​ൽ ബ​സു​ക​ൾ സ​ർ​വി​സ് നി​ർ​ത്തു​മെ​ന്ന ഭീ​ഷ​ണി​യു​മു​ണ്ട്.

Tags:    
News Summary - The road turned into a puddle of mud during the summer rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.