ചെ​ർ​ക്ക​ള ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൽ.​പി വി​ഭാ​ഗ​ത്തി​ന്റെ ദേ​ശീ​യ​പാ​ത​യോ​രം

സ്കൂൾ മതിൽ പുനർനിർമിച്ചില്ല; ദേശീയപാത കമ്പനിക്കെതിരെ സമരത്തിനൊരുങ്ങി വിദ്യാർഥികളും രക്ഷിതാക്കളും

ചെ​ർ​ക്ക​ള: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ത​ക​ർ​ന്ന സ്കൂ​ൾ കോ​മ്പൗ​ണ്ട് പു​ന​ർ​നി​ർ​മി​ച്ചി​ല്ല. ​ചെ​ർ​ക്ക​ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി​ക്കെ​തി​രെ സ​മ​ര​ത്തി​ന്. മ​തി​ൽ പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തു​കാ​ര​ണം മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടും വാ​ഹ​ന​ങ്ങ​ളു​ടെ ചീ​റി​പ്പാ​യ​ലി​ൽ സ്കൂ​ളു​ക​ളി​ലേ​ക്ക് ച​ളി വെ​ള്ളം തെ​റി​ച്ചു​വീ​ണും ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യി. പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത നി​ർ​മാ​ണ ക​മ്പ​നി​യെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​ട്ടും സ്കൂ​ളി​നെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കു​ട്ടി​ക​ൾ സ​മ​ര​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്.

നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ കോ​മ്പൗ​ണ്ട് ത​ക​ർ​ന്ന​പ്പോ​ൾ അ​തു പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കാ​മെ​ന്ന് വാ​ക്ക് ന​ൽ​കി​യി​രു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ സ്കൂ​ൾ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ട​ക്കം അ​ണി​നി​ര​ന്നു​ള്ള ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് ചെ​ർ​ക്ക​ള ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി.​ടി.​എ അ​റി​യി​ച്ചു. സ്കൂ​ൾ കോ​മ്പൗ​ണ്ട് ത​ക​ർ​ന്ന​തു​കാ​ര​ണം ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള പ്രീ​പ്രൈ​മ​റി സെ​ക്ഷ​നി​ലെ അ​ട​ക്കം കു​ട്ടി​ക​ൾ വെ​ള്ള​ക്കെ​ട്ട് ക​ട​ന്നു​വേ​ണം ക്ലാ​സ് മു​റി​ക​ളി​ൽ എ​ത്താ​ൻ.

സ്കൂ​ളി​ന് കോ​മ്പൗ​ണ്ട് വാ​ൾ ഇ​ല്ലാ​ത്ത​തു കാ​ര​ണം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ടോ​യ് ല​റ്റ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​കേ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്യു​ന്നു. സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള ഫു​ട്പാ​ത്ത് നി​ർ​മാ​ണ​വും ഇ​തു​വ​രെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.

ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ത്താ​യി നി​ൽ​ക്കു​ന്ന ചെ​ർ​ക്ക​ള ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 3600 ഓ​ളം കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശ​രി​യാ​യ രീ​തി​യി​ൽ ന​ട​പ്പാ​ത​യൊ​രു​ക്കു​ക, സ്കൂ​ളി​ന്റെ കോ​മ്പൗ​ണ്ട് വാ​ൾ നി​ർ​മി​ച്ച് ന​ൽ​കു​ക, ദേ​ശീ​യ​പാ​ത സ​ർ​വി​സ് റോ​ഡ് ശ​രി​യാ​യ രീ​തി​യി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക, ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും എ​ത്ര​യും നീ​ക്കം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് പി.​ടി.​എ പ്ര​സി​ഡ​ൻ​റ് മു​നീ​ർ പി. ​ചെ​ർ​ക്ക​ളം, ക​ബീ​ർ ചെ​ർ​ക്ക​ളം, അ​ബ്ബാ​സ് ബം​ബ്രാ​ണി, എം.​പി. സി​ദ്ദീ​ഖ്, ഇ​ബ്രാ​ഹിം ബേ​ർ​ക്ക, സു​ബൈ​ർ സി​ലോ​ൺ, മ​ദ​ർ പി.​ടി.​എ പ്ര​സി​ഡ​ൻ​റ് സ​മീ​റ അ​ബ്ബാ​സ്, ഉ​മ്മാ​ലി ഷാ​ഫി, ഷാ​ക്കീ​റ അ​ഷ​റ​ഫ്, ഹ​സി​നാ റ​ഷീ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - സ്കൂൾ മതിൽ പുനർനിർമിച്ചില്ല; ദേശീയപാത കമ്പനിക്കെതിരെ സമരത്തിനൊരുങ്ങി വിദ്യാർഥികളും രക്ഷിതാക്കളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.