മാ​വി​ലാ​ക​ട​പ്പു​റം തീ​രം ക​ട​ലെ​ടു​ത്ത നി​ല​യി​ൽ, ക​ട​ൽ​ക്ഷോ​ഭം ചെ​റു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ടെ​ട്രാ​പോ​ഡ്

ക​ട​ൽ​ക്ഷോ​ഭം; വ​ലി​യ​പ​റ​മ്പി​ന് അ​നു​യോ​ജ്യം ചെ​ല്ലാ​നം മാ​തൃ​ക

തൃ​ക്ക​രി​പ്പൂ​ർ: ക​ട​ലെ​ടു​ക്കു​ന്ന തീ​രം കാ​ക്കാ​ൻ വ​ലി​യ​പ​റ​മ്പ ദ്വീ​പി​ന് അ​നു​യോ​ജ്യം ടെ​ട്രോ​പോ​ഡ് ആ​ണെ​ന്ന് വി​ല​യി​രു​ത്ത​ൽ. എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് ഇ​ത് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കോ​ൺ​ക്രീ​റ്റി​ൽ തീ​ർ​ത്ത നാ​ല് കാ​ലു​ക​ളു​ള്ള വ​ലി​യ ക​ട്ട​ക​ളാ​ണ് ടെ​ട്രോ​പോ​ഡു​ക​ൾ. ഇ​വ ഒ​ന്നി​നു​മു​ക​ളി​ൽ ഒ​ന്നാ​യി ക്ര​മീ​ക​രി​ക്കു​മ്പോ​ൾ തി​ര​മാ​ല​ക​ളു​ടെ ഊ​ർ​ജ​ത്തെ ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​ക്കാ​നും വെ​ള്ളം ക​ട​ൽ​ഭി​ത്തി​ക്കു​ള്ളി​ലൂ​ടെ ഒ​ഴു​കി ആ​ഘാ​തം ഇ​ല്ലാ​താ​ക്കാ​നും സാ​ധി​ക്കും.

തീ​ര​ശോ​ഷ​ണം ഇ​ല്ലാ​താ​ക്കാ​ൻ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​ന് പ​ഠ​നം ന​ട​ത്തു​ക​യും സ​ർ​വേ​യി​ൽ ഏ​താ​ണ്ട് 300 കോ​ടി​യോ​ളം ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി സ​ർ​ക്കാ​ർ അം​ഗീ​കാ​ര​ത്തി​നാ​യി നേ​ര​ത്തെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ക​ട​ൽ ഭി​ത്തി നി​ർ​മി​ക്കാ​ൻ വ​ലി​യ​പ​റ​മ്പ തീ​ര​ത്ത് എ​ത്തി​ച്ച പാ​റ​ക്ക​ല്ലു​ക​ൾ ക​ട​ലെ​ടു​ത്ത് പോ​വു​ക​യാ​യി​രു​ന്നു. കേ​വ​ലം ക​ട​ൽ ഭി​ത്തി കൊ​ണ്ടു​മാ​ത്രം തീ​ര ര​ക്ഷ സാ​ധ്യ​മാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. തി​ര​മാ​ല ക​യ​റു​ന്ന മേ​ഖ​ല​ക്കും ക​ട​ൽ​ഭി​ത്തി​ക്കും ഇ​ട​യി​ൽ ടെ​ട്രോ​പോ​ഡ് വി​രി​ക്കു​ന്ന​തോ​ടെ തീ​രം സു​ര​ക്ഷി​ത​മാ​യ​താ​ണ് ചെ​ല്ലാ​ന​ത്തെ അ​നു​ഭ​വം.

ക​ട​ൽ​ഭി​ത്തി​ക്ക് മു​ക​ളി​ലാ​യി ന​ട​പ്പാ​ത നി​ർ​മി​ച്ച് പ്ര​ദേ​ശ​ത്ത് ടൂ​റി​സം സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഓ​രോ പ്ര​ദേ​ശ​ത്തി​നും അ​നു​യോ​ജ്യ​മാ​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​മെ​ന്ന 2021 ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു വ​ലി​യ​പ​റ​മ്പ ദ്വീ​പ് വാ​സി​ക​ൾ. അ​ടു​ത്തി​ടെ തീ​ര​ത്തു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ധാ​രാ​ളം നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. അ​തീ​വ ദു​ർ​ബ​ല​മാ​യ തീ​ര​മേ​ഖ​ല സം​ര​ക്ഷ​ണ​ത​ത്തി​ന് 1500 കോ​ടി രൂ​പ​യാ​ണ് അ​ന്ന് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത്. കി​ഫ്ബി​യി​ൽ നി​ന്നാ​ണ് പ​ണം ല​ഭ്യ​മാ​ക്കു​ക.

Tags:    
News Summary - ക​ട​ൽ​ക്ഷോ​ഭം; വ​ലി​യ​പ​റ​മ്പി​ന് അ​നു​യോ​ജ്യം ചെ​ല്ലാ​നം മാ​തൃ​ക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.