ശമ്പളം ആവശ്യപ്പെട്ട ജീവനക്കാര്‍ക്കുനേരെ സ്ഥാപന ഉടമ വെടിയുതിർത്തു;​ കൊണ്ടത്​ മകന്​


മംഗളൂരു: ശമ്പളം ആവശ്യപ്പെട്ട ജീവനക്കാര്‍ക്കുനേരെ സ്ഥാപന ഉടമ വെടിയുതിര്‍ത്തപ്പോൾ കൊണ്ടത് ഉടമയുടെ പതിനാറുകാരനായ മകന്​. മംഗളൂരു മോര്‍ഗന്‍സ് ഗേറ്റിലെ വൈഷ്ണവി എക്സ്പ്രസ് കാര്‍ഗോ സ്ഥാപന ഉടമ രാജേഷ് പ്രഭുവി​െൻറ മകന്‍ സുധീന്ദ്രക്കാണ് വെടിയേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തുവെന്നാണ്​ സൂചന.

ശമ്പളം ചോദിച്ച് ഓഫിസിലെത്തിയ ജീവനക്കാരായ ചന്ദ്രുവും അഷ്‌റഫും രാജേഷ് പ്രഭുവി​െൻറ ഭാര്യ ശാന്തളയുമായി വാക്​തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ശാന്തള വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജേഷും മകൻ സുധീന്ദ്രയും സ്ഥാപനത്തിലെത്തി. സുധീന്ദ്ര ജീവനക്കാരെ മര്‍ദിച്ചതോടെ ഉന്തും തള്ളുമായി. ഇതിനിടെ രാജേഷ് തോക്കെടുത്ത് രണ്ടു തവണ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടാമത്തെ ബുള്ളറ്റ് ആണ്​ അബദ്ധത്തില്‍ മക​‍െൻറ ശരീരത്തില്‍ പതിച്ചത്​. സംഭവത്തിൽ പാണ്ടേശ്വർ പൊലീസ് കേസെടുത്തിട്ടുണ്ട്.



Tags:    
News Summary - The owner fired at the employees who demanded the salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.