കൈക്കൂലി വാങ്ങി അറസ്റ്റിലായ ഡോക്ടർക്ക് ഒടുവിൽ സസ്‍പെൻഷൻ

കാ​സ​ർ​കോ​ട്: ശ​സ്ത്ര​ക്രി​യ നി​ർ​​ദേ​ശി​ച്ച രോ​ഗി​യി​ൽ നി​ന്നും 2000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​മ്പോ​ൾ അ​റ​സ്റ്റി​ലാ​യ കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​​ശു​പ​ത്രി അ​ന​സ്തെ​റ്റി​സ്റ്റ് ഡോ. ​വെ​ങ്കി​ട​ഗി​രി​ക്ക് ഒ​ടു​വി​ൽ സ​സ്​​പെ​ൻ​ഷ​ൻ. ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​ന് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി​ട്ടും ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​ത് ഏ​റെ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ചി​രു​ന്നു.

രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണ​മാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി വൈ​കി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. അ​റ​സ്റ്റി​ലാ​യി ഒ​മ്പ​ത് ദി​വ​സ​ത്തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച​യാ​ണ് ഡോ​ക്ട​റെ അ​ധി​കൃ​ത​ർ സസസ്​പെൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യാ​ൽ 24 മ​ണി​ക്കൂ​ർ സ​മ​യം ജ​യി​ലി​ൽ കി​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ സ്വാ​ഭാ​വി​ക​മാ​യും അ​ദ്ദേ​ഹം സ​സ്​​പെ​ൻ​ഷ​നി​ലാ​ണ്​ എ​ന്നാ​ണ്​ ച​ട്ടം. എ​ന്നാ​ൽ ഡോ. ​വെ​ങ്കി​ട​ഗി​രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്നു.

ത​ല​ശ്ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഡോ. ​വെ​ങ്കി​ട​ഗി​രി ജ​യി​ലി​ലാ​ണ്. ഉ​ട​ൻ ത​ന്നെ വി​ജി​ല​ൻ​സ്​ ഡി​വൈ.​എ​സ്.​പി വി​ശ്വം​ഭ​ര​ൻ സ​സ്​​പെ​ൻ​ഷ​ന് ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. മ​റ്റു​വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ വി​ജി​ല​ൻ​സ്​ എ​ടു​ക്കു​ന്ന കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യി ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കകം ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്​പെന്റ് ചെ​യ്യു​ന്ന​താ​ണ് പ​തി​വ്.

വെ​ങ്കി​ട​ഗി​രി​ക്കെ​തി​രെ ഇ​തി​നു മു​മ്പ് വി​ജി​ല​ൻ​സ് ന​ട​പ​ടി​യും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ പ​രാ​തി​യും ഉ​ണ്ടാ​യി​രു​ന്നു. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യി​ൽ ആ​രോ​ഗ്യ ഡ​യ​റ​ക്ട​റേ​റ്റ് നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തും രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Tags:    
News Summary - The doctor who was arrested for taking bribe was finally suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.