ജില്ലയിൽ മൂന്ന് സ്റ്റേഷൻ ചുമതല ഐ.പിമാർക്ക്; ബാക്കി എസ്.ഐമാർക്ക്

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ മൂ​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല പൊ​ലി​സ്​ ഇ​ൻ​സ്പെ​ക്​​ട​ർ​മാ​ർ​ക്ക് (ഐ.​പി). ബാ​ക്കി​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ൽ ഭ​ര​ണം എ​സ്.​ഐ​മാ​ർ​ക്ക്. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്റെ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്നു. കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ർ​കോ​ട്, മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് ഐ.​പി​മാ​ർ​ക്ക്. രാ​ജ​പു​രം, അ​മ്പ​ല​ത്ത​റ, ബേ​ഡ​കം, വെ​ള്ള​രി​ക്കു​ണ്ട്, ചി​റ്റാ​രി​ക്കാ​ൽ, ചീ​മേ​നി, ച​ന്തേ​ര, നീ​ലേ​ശ്വ​രം, ബേ​ക്ക​ൽ, മേ​ൽ​പ​റ​മ്പ, കു​മ്പ​ള, ബ​ദി​യ​ഡു​ക്ക, ആ​ദൂ​ർ, വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്.​ഐ​മാ​ർ​ക്കാ​ണ്.

ര​ണ്ട് സ്റ്റേ​ഷ​നു​ക​ൾ​ക്കാ​യി ഒ​രു ഐ.​പി​മാ​ർ ഉ​ണ്ടാ​വും. ഇ​വ​ർ​ക്ക് പ്ര​ത്യേ​കം സ​ർ​ക്കി​ൾ ഓ​ഫി​സു​ക​ൾ സ​ജ്ജീ​ക​രി​ക്കും. സ്റ്റേ​ഷ​ൻ ചു​മ​ത​ല കൈ​മാ​റു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ​മാ​ർ​ക്ക് പ്ര​ത്യേ​കം ക്ലാ​സ് ന​ൽ​കി ക​ഴി​ഞ്ഞു. അ​ടു​ത്ത ദി​വ​സം ത​ന്നെ നി​യ​മ​ന​മു​ണ്ടാ​വും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഭാ​ഗ​മാ​യെ​ത്തി​യ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ഇ​നി​യും ജി​ല്ല വി​ടാ​നാ​യി​ട്ടി​ല്ല. ഇ​വ​ർ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് കാ​ത്തു​ക​ഴി​യു​ക​യാ​ണ്. ഡി​വൈ.​എ​സ്.​പി​മാ​രെ മാ​റ്റി നി​യ​മി​ച്ചെ​ങ്കി​ലും ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ സ്ഥ​ലം മാ​റ്റം വൈ​കു​ക​യാ​ണ്. ആ​ഗ​സ്റ്റ് 15ന​കം പൊ​ലീ​സി​ൽ പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​റി​യി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന ബേ​ക്ക​ൽ, ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ക​ൾ കൂ​ടി ഐ.​പി​മാ​ർ​ക്ക് ന​ൽ​കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഐ.​പി​മാ​ർ അ​ന്വേ​ഷി​ക്കേ​ണ്ട ഗൗ​ര​വ സ്വ​ഭാ​വ​ത്തി​ലു​ള്ള കേ​സു​ക​ൾ പ​തി​വാ​യി ബേ​ക്ക​ൽ, ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന കാ​ര്യ​വും ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എം.​ഡി.​എം.​എ കേ​സു​ക​ൾ കൂ​ടു​ത​ലാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന സ്റ്റേ​ഷ​നു​ക​ൾ കൂ​ടി​യാ​ണ് ര​ണ്ടും. പു​തി​യ ഐ.​പി ഓ​ഫി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്റെ സ്ഥ​ല​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Three stations in Kasargod are in charge of IPs; the rest are in charge of SIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.