തൃ​ക്ക​രി​പ്പൂ​ർ ജി​ല്ല സ്റ്റേ​ഡി​യത്തിന്റെ ആ​കാ​ശ​ക്കാ​ഴ്ച​

വി​വി​ധോ​ദ്ദേ​ശ്യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം; ഇ​നി​യെ​ന്നാ​ണ് കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക?

തൃ​ക്ക​രി​പ്പൂ​ർ: രാ​ജീ​വ് ഗാ​ന്ധി സി​ന്ത​റ്റി​ക് ട​ർ​ഫി​നോ​ട് ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ല സ്റ്റേ​ഡി​യ​ത്തി​ലെ എം.​ആ​ർ.​സി കൃ​ഷ്ണ​ൻ വി​വി​ധോ​ദ്ദേ​ശ്യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് തു​റ​ന്നു ന​ൽ​കി​യി​ല്ല. കാ​യി​ക വ​കു​പ്പ് കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 31.53 കോ​ടി ചെ​ല​വി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ച​ത്. ഈ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് വി​ട്ടു​ന​ൽ​കി​യ 10 ഏ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യു​ള്ള ഭൂ​മി​യി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യം.

കി​റ്റ്കോ മേ​ൽ​നോ​ട്ട​ത്തി​ൽ മാ​പ്സ് ഗ്ലോ​ബ​ൽ ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​മ്പ​നി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. സ്റ്റേ​ഡി​യ​ത്തി​ന്റെ ദൈ​നം​ദി​ന ന​ട​ത്തി​പ്പും പ​രി​പാ​ല​ന​വും സം​ബ​ന്ധി​ച്ച ചു​മ​ത​ല ഏ​ത് ഏ​ജ​ൻ​സി​ക്കാ​ണെ​ന്ന​തി​ലും ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​ലും വ്യ​ക്ത​മാ​യ ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​കാ​ത്ത​താ​ണ് പ്ര​ധാ​ന ത​ട​സ്സം.

സെ​മി ഒ​ളി​മ്പി​ക് നീ​ന്ത​ൽ​ക്കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ളും സാ​ങ്കേ​തി​ക അ​നു​മ​തി​ക​ളും വി​വി​ധ ഇ​ൻ​ഡോ​ർ കോ​ർ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗ നി​ബ​ന്ധ​ന​ക​ളും പൂ​ർ​ണ​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​ൻ വൈ​കു​ന്ന​ത് വി​ട്ടു ന​ൽ​കാ​ൻ ത​ട​സ്സ​മാ​യി​ട്ടു​ണ്ട്. രാ​ജ്യാ​ന്ത​ര ഫു​ട്ബാ​ൾ താ​രം എം. ​സു​രേ​ഷി​ന്റെ പി​താ​വും ഫു​ട്ബാ​ൾ താ​ര​വും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന എം.​ആ​ർ.​സി. കൃ​ഷ്ണ​ന്റെ ഓ​ർ​മ​ക്കാ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ന് പേ​രു​ന​ൽ​കി​യി​ട്ടു​ള്ള​ത്. ബാ​ഡ്മി​ന്റ​ൺ, ബാ​സ്ക​റ്റ് ബാ​ൾ, വോ​ളി​ബാ​ൾ, ടേ​ബി​ൾ ടെ​ന്നി​സ് എ​ന്നി​വ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള കോ​ർ​ട്ടു​ക​ൾ ഇ​വി​ടെ​യു​ണ്ട്.

ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ൾ വ​രെ സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള ലൈ​റ്റി​ങ്, അ​ക്വാ​സ്റ്റി​ക്സ് സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​ന് പു​റ​മെ​യാ​ണ്. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സെ​മി ഒ​ളി​മ്പി​ക് നീ​ന്ത​ൽ​ക്കു​ളം. മ​ത്സ​ര​ങ്ങ​ൾ​ക്കും നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നും ഒ​പ്പം വാ​ട്ട​ർ പോ​ളോ, അ​ണ്ട​ർ​വാ​ട്ട​ർ സ്പോ​ർ​ട്സ്, ജീ​വ​ൻ​ര​ക്ഷാ പ​രി​ശീ​ല​നം എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​ന​ക്കാ​ൻ സ്പ്രിം​ഗ്ല​ർ സം​വി​ധാ​ന​ത്തോ​ട് കൂ​ടി​യ സെ​വ​ൻ​സ് നാ​ച്ചു​റ​ൽ ഗ്രാ​സ് ഫു​ട്ബാ​ൾ ഗ്രൗ​ണ്ട്, ക​ബ​ഡി കോ​ർ​ട്ട്, 400 മീ​റ്റ​ർ ഫ്ല​ഡ്‌​ലി​റ്റ് ട്രാ​ക്ക് എ​ന്നി​വ​യു​മു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ൾ​ക്ക് ഒ​രേ​സ​മ​യം ക​ളി കാ​ണാ​ൻ സാ​ധി​ക്കു​ന്ന മൂ​ന്ന് നി​ല പ​വി​ലി​യ​ൻ മ​ന്ദി​രം, വെ​വ്വേ​റെ ചേ​ഞ്ചി​ങ് റൂ​മു​ക​ൾ, വി.​ഐ.​പി. ലോ​ഞ്ച്, മീ​ഡി​യ റൂം, ​ഫെ​ഡ​റേ​ഷ​ൻ ലോ​ഞ്ച് എ​ന്നി​വ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളാ​ണ്.

Tags:    
News Summary - വി​വി​ധോ​ദ്ദേ​ശ്യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം; ഇ​നി​യെ​ന്നാ​ണ് കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ക?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.