ബീച്ചാരക്കടവ് സൂപ്പർസോക്കർ സ്പോർടസ് ആൻഡ് ആർട്സ്
ക്ലബ് നിർമിക്കുന്ന സ്റ്റേഡിയത്തിന് പഞ്ചായത്ത് പ്രസിഡന്റ്
വി.വി. സജീവൻ ശിലയിടുന്നു
തൃക്കരിപ്പൂർ: വലിയപറമ്പ് ബീച്ചാരക്കടവിൽ സ്റ്റേഡിയം ഒരുങ്ങുന്നു. ദ്വീപിലെ കായിക പ്രേമികളുടെ ചിരകാലാഭിലാഷങ്ങളിലൊന്നാണ് ഫുട്ബാൾ സ്റ്റേഡിയം. ബീച്ചാരക്കടവ് സൂപർ സോക്കർ സ്പോർടസ് ആൻഡ് ആർട്സ് ക്ലബാണ് സ്റ്റേഡിയത്തിനായി മുന്നിട്ടിറങ്ങിയത്. ബീച്ചാരക്കടവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിെന്റ പ്രവൃത്തി വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് മെമ്പർ കെ. അനിൽകുമാർ, വാർഡ് മെംബർ ഖാദർ പാണ്ഡ്യാല, കെ.പി. ഷുക്കൂർ ഹാജി, ശരീഫ് മാടാപ്പുറം, കെ. റാഷിദ്, യു. ശരീഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.