സൂര്യാതപം: ജില്ലയിലും ജോലിസമയം ക്രമീകരിച്ചു

കാ​സ​ർ​കോ​ട്: സൂ​ര്യാ​ത​പം ഏ​ല്‍ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്, ജി​ല്ല​യി​ല്‍ വെ​യി​ല​ത്തു​നി​ന്ന് പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​യം ക്ര​മീ​ക​രി​ച്ചു. പ​ക​ല്‍ ഷി​ഫ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്ക് ഉ​ച്ച 12 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ വി​ശ്ര​മ​മാ​യി​രി​ക്കു​മെ​ന്ന് ജി​ല്ല ലേ​ബ​ര്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

ഇ​വ​രു​ടെ ജോ​ലി​സ​മ​യം രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട് ഏ​ഴു​വ​രെ​യാ​യി നി​ജ​പ്പെ​ടു​ത്തി. രാ​വി​ലെ​യും ഉ​ച്ച​ക്കു​ശേ​ഷ​വു​മു​ള്ള മ​റ്റു ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി​സ​മ​യം യ​ഥാ​ക്ര​മം ഉ​ച്ച 12ന് ​അ​വ​സാ​നി​ച്ച് വൈ​കീ​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ല്‍ പു​നഃ​ക്ര​മീ​ക​രി​ച്ചു. ഫെ​ബ്രു​വ​രി 18 മു​ത​ല്‍ ഏ​പ്രി​ല്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഈ ​ക്ര​മീ​ക​ര​ണം ബാ​ധ​ക​മാ​യി​രി​ക്കും.

Tags:    
News Summary - Sunstroke: Working hours have been adjusted in the district as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.