രാ​ഹു​ൽ

40 കാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്: പ്രതിയുടെ ബൈക്ക് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ഫേസ്ബുക്കിൽ പരിചയപ്പെട്ട 40 കാരിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതി എറണാകുളത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് ഓടിച്ചുവന്ന മോട്ടോർ ബൈക്ക് പൊലീസ് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തു. രാജപുരം ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലടുത്ത ബൈക്ക് അമ്പലത്തറയിൽ എത്തിക്കുന്നതിനായി പൊലീസ് എറണാകുളത്തേക്ക് പോയി. ബൈക്കിൽ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴിനൽകിയിരുന്നു.റിമാൻഡിലുള്ള കൊല്ലം സ്വദേശി രാഹുലിന്റെ(35) ബൈക്കാണ് പിടികൂടിയത്. പ്ര

തി എറണാകുളത്തെ ബൈക്ക്റൈഡറാണ്. ഭർതൃമതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. കേസെടുത്ത അമ്പലത്തറ പൊലീസ് ഫേസ്ബുക്ക് സുഹൃത്തിനെ പിടികൂടുകയായിരുന്നു. ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച പ്രതി ഭർതൃമതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചിരുന്നു. യുവതിയുടെ വീട്ടിലെത്തിയ പ്രതി ഇവിടെ വെച്ചും പീഡിപ്പിച്ചു. പീഡനം തുടർന്നതോടെ യുവതി പ്രതിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു.

ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയുടെ അശ്ലീലദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനും മകൾക്കും വാട്സ്ആപ് വഴി അയച്ചു കൊടുത്തു. ഫേസ്ബുക്കിലെ പ്രൊഫൈലിൽ വ്യാജ ഫോട്ടോ നൽകിയായിരുന്നു യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. വ്യാജ പേരും പ്രതി സ്വീകരിച്ചു. കോടതിയിൽനിന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

Tags:    
News Summary - Kasaragod Abuse Case: Accused’s Bike Seized by Police in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.