SSLC നീലേശ്വരത്തും കോട്ടപ്പുറത്തും ചായ്യോത്തും നൂറുമേനി

നീലേശ്വരം: നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ 317 പേർ പരീക്ഷയെഴുതി മുഴുവൻ പേരും വിജയിച്ചു. കഴിഞ്ഞ വർഷം ഒരാൾ പരാജയപ്പെട്ടതിനാൽ പിന്തള്ളപ്പെട്ട നൂറുമേനി വിജയം ഇത്തവണ തിരികെ പിടിക്കുകയായിരുന്നു. കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളും നൂറുമേനി കൊയ്തു. 29 പേർ പരീക്ഷയെഴുതിയതിൽ എ പ്ലസ് ഇല്ലെങ്കിലും മുഴുവൻ പേരും വിജയിച്ചു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നൂറു ശതമാനം വിജയം കരസ്ഥമാക്കാന്‍ ചായ്യോത്ത് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിന് സാധിച്ചു. 2017-18 അധ്യയനവര്‍ഷം മുതലാണ് തുടര്‍ച്ചയായി നൂറു ശതമാനം വിജയതിളക്കത്തോടെ സ്‌കൂള്‍ ശ്രദ്ധേയമാവുന്നത്. പടം: nlr chayyoth ghs ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എ പ്ലസ് വിജയികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.