Posted On
date_range Updated On
date_range വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
സുള്ള്യ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം നഗ്‌നഫോട്ടോകള്‍ പകര്‍ത്തുകയും തുടര്‍ന്ന് ബ്ലാക്ക് മെയിലിന് ശ്രമിക്കുകയും ചെയ്ത കേസിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു.സുബ്രഹ്‌മണ്യയിലെ ഹൈസ്‌കൂളില്‍ അധ്യാപകൻ റായ്ച്ചൂര്‍ സ്വദേശി ഗുരുരാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിനിയെ ഗുരുരാജ് തെൻറ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്‌നഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്തെന്നാണ് പരാതി.
പണം നല്‍കിയില്ലെങ്കില്‍ നഗ്‌നഫോട്ടോകള്‍ പുറത്തുവിടുമെന്നായിരുന്നു അധ്യാപകെൻറ ഭീഷണി. ഇതോടെ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവിൻെറ പരാതിയിലാണ് ഗുരുരാജിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. പ്രതിയെ പുത്തൂർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.