Posted On
date_range Updated On
date_range ആഭിചാരക്രിയ ചെയ്ത് വശീകരിച്ചെന്ന്; സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി
മഞ്ചേശ്വരം: പാർട്ടി അംഗത്തിന്റെ ഭാര്യയെ വശീകരിച്ചു എന്ന പരാതിയിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അച്ചടക്കനടപടിക്ക് ലോക്കൽ കമ്മിറ്റിയുടെ ശിപാർശ. മീഞ്ച ലോക്കൽ കമ്മിറ്റി അംഗമായ ഭർത്താവിന്റെ പരാതിയിൽ മഞ്ചേശ്വരം ഏരിയ കമ്മിറ്റി അംഗം സി. അരവിന്ദക്കെതിരെയാണ് നടപടിക്ക് പാർട്ടി ലോക്കൽ കമ്മിറ്റി ഐകകണ്ഠ്യേന നടപടിക്ക് ശിപാർശ ചെയ്തത്.
ഭർത്താവുമായുള്ള പാർട്ടി ബന്ധം ഉപയോഗിച്ച് വീട്ടിൽ എത്തിയിരുന്ന ഇയാൾ ഭാര്യയോട് അടുക്കുകയും ആഭിചാരക്രിയ ചെയ്ത് വശീകരിക്കുകയും ചെയ്തതെന്നാണ് പരാതിയിലുള്ളത്. ആഭിചാരക്രിയ ചെയ്യുന്ന തെളിവ് അടക്കമാണ് ഭർത്താവ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി അരവിന്ദ തെറ്റുകാരൻ എന്ന് ബോധ്യം വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഏരിയ കമ്മിറ്റിക്ക് നടപടി ശിപാർശ ചെയ്തത്. നേരത്തെയും ഇതേ രീതിയിൽ നിരവധി പരാതി ഇദ്ദേഹത്തിനെതിരെ ജില്ല കമ്മിറ്റിക്കും ഏരിയ കമ്മിറ്റിക്കും നൽകിയിരുന്നെങ്കിലും ഒതുക്കുകയാണ് ചെയ്തത്. അടുത്ത ഏരിയ കമ്മിറ്റി യോഗം നടപടിക്ക് അംഗീകാരം നൽകുമെന്ന് ഒരു ഏരിയ കമ്മിറ്റി അംഗം 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.