കലക്ടറേറ്റിൽ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിപ്പബ്ലിക്ദിന പരേഡ് യോഗം
കാസർകോട്: ഈവര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡ് ജില്ല ആസ്ഥാനത്ത് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ണാഭമായി ആഘോഷിക്കാന്‍ എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 22 പ്ലാറ്റൂണുകള്‍ പരേഡിലുണ്ടാകും. ലോക്കൽ പൊലീസ്, വനിത പൊലീസ്, സായുധ പൊലീസ് എക്സൈസ്, സീനിയര്‍ ഡിവിഷന് എന്‍.സി.സി, ജൂനിയര്‍ ഡിവിഷന് എന്‍.സി.സി, എന്‍.സി.സി നേവല്‍ വിങ്, എന്‍.സി.സി എയര്‍ വിങ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, ആപ്തമിത്ര സിവില്‍ ഡിഫന്‍സ്, നവോദയ സ്കൂള്‍, ജയ്മാത സ്കൂള്‍ എന്നിവരുടെ ബാന്‍ഡ് സംഘം എന്നിവ പരേഡില്‍ അണിനിരക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ സൂഫിയാന് അഹ്മദ്, ആര്.ഡി.ഒ അതുല്‍ സ്വാമിനാഥ്, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മനോജ്, ഹുസൂര്‍ ശിരസ്തദാര്‍ രാജേഷ്, പൊലീസ് ഡി.എച്ച്.ക്യു ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് പി.വി. മധുസൂദനന്, എക്സൈസ് ഓഫിസർ എസ്.എ. പ്രമോദ്, ഫയര്‍ഫോഴ്സ് ഓഫിസര്‍ പവിത്രന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. ജനുവരി 22നും 23നും റിഹേഴ്സല്‍ നടത്തും. ജനുവരി 26ന് രാവിലെ 7.30ന് പ്ലാറ്റൂണുകള്‍ അണിനിരക്കും. പരേഡിന് ശേഷം കലാപരിപാടി, ദേശഭക്തി ഗാനം എന്നിവ അരങ്ങേറും. ഈവര്‍ഷം മുതല്‍ മികച്ച പ്ലാറ്റൂണിന് എവര്‍ റോളിങ് ട്രോഫി നല്‍കുമെന്ന് എ.ഡി.എം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.