കാസർകോട്: കെ.എസ്.ആര്.ടി.സി ബസിെൻറ യാത്ര മുടക്കാൻ താക്കോല്‍ ഊരിയെടുത്ത് സ്വകാര്യ ബസ് ഡ്രൈവർ. കാസർകോട്ടുനിന്നും കുറ്റിക്കോലിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിനെയാണ് കുറ്റിക്കോലിൽവെച്ച് സ്വകാര്യബസ് ഡ്രൈവർ തടഞ്ഞുനിർത്തിയത്. തുടർന്ന് ബസിെൻറ താക്കോൽ ഊരിയെടുക്കുകയായിരുന്നു. യാത്രക്കാരെ പെരുവഴിയിലാക്കിയതിന് കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ വി.ബി. സുരേഷ്ബാബുവിെൻറ പരാതിയില്‍ കാസര്‍കോട് -പൊയിനാച്ചി- ബന്തടുക്ക-ബളാന്തോട് റൂട്ടിലോടുന്ന സ്വകാര്യബസിെൻറ ഡ്രൈവറെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് കുറ്റിക്കോല്‍ ടൗണിലാണ് സംഭവം. കാസര്‍കോട്ടുനിന്ന് പുറപ്പെട്ട കെ.എസ്.ആര്.ടി.സി ബസ് കുറ്റിക്കോലില്‍ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയതായിരുന്നു. പിറകില്‍നിന്നെത്തിയ സ്വകാര്യബസ് കെ.എസ്.ആര്.ടി.സി ബസിന് കുറുകെ റോഡില്‍ നിര്‍ത്തിയിട്ടു.
സ്വകാര്യബസില്‍നിന്ന് ഇറങ്ങിവന്ന ഡ്രൈവര്‍ കെ.എസ്.ആര്.ടി.സി ബസിെൻറ ഡ്രൈവറുടെ വാതില്‍ തുറന്ന് താക്കോല്‍ വലിച്ചൂരുകയായിരുന്നു. കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവറെ അധിക്ഷേപിച്ച് സ്വകാര്യ ബസ് ഓടിച്ചുപോയി. പെരുവഴിയിലായ യാത്രക്കാർക്ക് കെ.എസ്.ആര്.ടി.സി ടിക്കറ്റ് തുക തിരിച്ചുനൽകി. പാണത്തൂരിലേക്ക് വരെ ടിക്കറ്റ് എടുത്ത യാത്രക്കാർ ഏറെ ബുദ്ധുമുട്ടിയാണ് യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.