വിലക്കയറ്റം തടയുന്നതിനായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് ടൗണിലെ കടകളില്‍ നടത്തിയ പരിശോധന
കാസർകോട്: പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനായി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് താലൂക്കിലെ കടകളില്‍ പരിശോധന നടത്തി.
വെള്ളരിക്കുണ്ട് താലൂക്കിലെ ചോയ്യംകോട്, കാലിച്ചാമരം, കുന്നുംകൈ, വെള്ളരിക്കുണ്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മൊത്തവിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 10 കടകളിലാണ് പരിശോധന നടത്തിയത്.
രണ്ടു കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതായി കണ്ടെത്തി. കടകള്‍ക്ക് ശക്തമായ താക്കീത് നല്കി.
മാര്‍ക്കറ്റ് വിലയില്‍ അധികമായുള്ള വിലക്കയറ്റം കടകളില്‍ കണ്ടെത്താനായില്ല. അരിവില അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭക്ഷ്യമന്ത്രി ഓൺലൈനായി വിളിച്ചു ചേര്‍ത്ത ജില്ല കലക്ടറുടെയും ജില്ല സപ്ലൈ ഓഫിസറുടെയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സ്പെഷല്‍ സ്ക്വാഡിന്റെ പരിശോധനകള്‍ വിവിധ താലൂക്കുകളില്‍ നടന്നുവരുന്നതിന്റെ ഭാഗമായാണ് പരിശോധന.
താലൂക്ക് സപ്ലൈ ഓഫിസര്‍ എന്‍. ജയപ്രകാശ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എം. രതീഷ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് പി.വി. വിനുകുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ പി.കെ. ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.