Posted On
date_range Updated On
date_range അപേക്ഷ നല്‍കാനെത്തിയ യുവതിയെ പീഡിപ്പിച്ച പഞ്ചായത്തംഗം അറസ്റ്റിൽ
മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മുന്നൂറു പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കാനെത്തിയ യുവതിയെ പ്രസിഡൻറിെൻറ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. പഞ്ചായത്തംഗമായ ബാബുഷെട്ടിയെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി മക്കളെയും കൂട്ടി പഞ്ചായത്ത് ഓഫിസിലെത്തിയത്. കുട്ടികളെ പുറത്തുനിര്‍ത്തിയ ശേഷം മെംബര്‍ യുവതിയെ പ്രസിഡൻറിെൻറ മുറിയിലേക്ക് വിളിപ്പിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അപേക്ഷ പഞ്ചായത്ത് പ്രസിഡൻറിന് നല്‍കണമെന്ന് പറഞ്ഞാണ് യുവതിയെ വിളിപ്പിച്ചത്. പഞ്ചായത്ത് അംഗം യുവതിയെ പീഡിപ്പിക്കുന്ന രംഗം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ഈ തെളിവ് പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.