സ്വാതന്ത്ര്യദിനാഘോഷം

ഉദുമ: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഉദുമ തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രസിഡന്റ് കാര്‍ത്യായനി ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരൻ, പ്രാദേശിക സമിതി പ്രസിഡന്റ് പി.വി. കൃഷ്ണന്‍, പി.വി.ചിത്രഭാനു, വിനയ വേണുഗോപാലന്‍, ശാന്ത കൃഷ്ണന്‍ , ബിന്ദു സുധന്‍, ലക്ഷ്മി കുമാരന്‍, കെ. ഉഷ, പി.വി. ലക്ഷ്മി, കെ. കമലാക്ഷി എന്നിവര്‍ സംസാരിച്ചു. വിഷ്ണുപ്രിയ ശങ്കര്‍, കെ.പി. ദൃശ്യ, യു.കെ. അക്ഷയ്, എം.വി. ആതിര എന്നിവര്‍ കുട്ടികളുടെ വിഭാഗത്തിലും അനശ്വര വിജയന്‍, മഹിമ മധുസൂദനന്‍, സബിന വിനോദ്, വിജിന രാജന്‍ എന്നിവര്‍ പൊതു വിഭാഗത്തിലും സമ്മാനങ്ങള്‍ നേടി. 75 വിദ്യാർഥികൾ ദേശഭക്തി ഗാനമാലപിച്ചു ഉദുമ: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിവിധ ക്ലാസുകളിലെ 75 കുട്ടികൾ സംഘം ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രൻ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ എ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പള്ളം നാരായണൻ, പി.ടി.എ പ്രസിഡന്റ് അഡ്വ. പി. സതീശൻ, മദർ പി.ടി.എ പ്രസിഡൻറ് രുഗ്മിണി, പി. ദാമോദരൻ എന്നിവർ സംസാരിച്ചു. uduma palakkunnu em school1, 2 പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 75 കുട്ടികൾ സംഘം ചേർന്ന് ദേശഭക്തി ഗാനം ആലപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.