കാസർകോട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ ഇംഗ്ലീഷ്, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 04998215615, 8547005058. അനിമേറ്റര്‍ ഒഴിവ് കാസർകോട്: കുടുംബശ്രീ കൊറഗ സ്‌പെഷല്‍ പ്രോജക്ടില്‍ മഞ്ചേശ്വരം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ അഞ്ച് അനിമേറ്റര്‍മാരുടെ ഒഴിവുണ്ട്. മഞ്ചേശ്വരം ബ്ലോക്കില്‍ സ്ഥിരതാമസക്കാരായ കൊറഗ വിഭാഗത്തിൽപെട്ട കുടുംബശ്രീ അംഗങ്ങള്‍, കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് അപേക്ഷിക്കാം. കൊറഗ മേഖലയിലെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തല്‍പരരായവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 20ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി കാസര്‍കോട് കലക്‌ടറേറ്റിലെ കുടുംബശ്രീ ജില്ല മിഷന്‍ ഓഫിസില്‍ വിദ്യാഭ്യാസ, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. സപ്തദിന ക്യാമ്പ് ആരംഭിച്ചു ബോവിക്കാനം: ഇരിയണ്ണി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വി.എച്ച്.എസ്.ഇ വിഭാഗം നാഷനല്‍ സർവിസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പൽ പി. സുചീന്ദ്രനാഥ്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പൽ സജീവന്‍ മഠപ്പറമ്പത്ത്, പ്രോഗ്രാം ഓഫിസര്‍ സി. സുജിത, ടി.ടി. ബേബി സുമതി, കെ. ശ്യാമള, എം.കെ. രജനി എന്നിവര്‍ സംസാരിച്ചു. വായ്പമേള നടത്തി കാസർകോട്: വ്യവസായ വാണിജ്യ വകുപ്പിന്റെ സഹകരണത്തോടെ മീഞ്ച ഗ്രാമ പഞ്ചായത്തില്‍ ലോണ്‍ ലൈസന്‍സ് മേള നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്തു. സംരംഭകര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളുമായി സംവദിക്കാനും അവസരമൊരുക്കി. വിവിധ ബാങ്കുകള്‍ വായ്പ അനുവദിക്കുകയും കെ.സ്വിഫ്റ്റ് ലൈസന്‍സുകള്‍ നല്‍കുകയും ചെയ്തു. വ്യവസായ വികസന വകുപ്പ് ഓഫിസര്‍ അമര്‍നാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാമ, സ്ഥിരം സമിതി അധ്യക്ഷന്മാരായ റുഖിയ സിദ്ദീഖ്, സരസ്വതി, പഞ്ചായത്ത് അംഗങ്ങളായ മിസിരിയ, ജനാർദന പൂജാരി, വിനോദ്, വ്യവസായ വകുപ്പ് ഇന്റേണ്‍ ഇന്ദ്രജിത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.