ചെറുവത്തൂർ: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വാർഡിലെ കുട്ടികളെ പിലിക്കോട് പഞ്ചായത്ത് 13ാം വാർഡ് സമിതി ആദരിച്ചു. അനുമോദന ചടങ്ങ് പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രവീന്ദ്രൻ മാണിയാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. സുജാത, വാർഡ് സമിതി അംഗങ്ങളായ എം. നാരായണൻ, യു. രജീഷ്, കെ. സന്തോഷ്, പി.പി. രാകേഷ്, അനുശ്രീ രമേശ് എന്നിവർ സംസാരിച്ചു. പി. ചെറിയോൻ സ്വാഗതവും സി. പുഷ്പലത നന്ദിയും പറഞ്ഞു പടം..പിലിക്കോട് പഞ്ചായത്ത് 13ാം വാർഡ് സമിതിയുടെ അനുമോദന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.