വായനവാരാചരണം

വിദ്യാനഗർ: ജവഹർലാൽ പബ്ലിക് ലൈബ്രറി ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും 'വായനയുടെ ലോകം' വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. ജില്ല ലൈബ്രറി വികസന സമിതി മെംബറുമായ എം. പത്മാക്ഷൻ അധ്യക്ഷത വഹിച്ചു. നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ പി. നാരായണൻ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു. തുടർന്ന് 'വായനയുടെ ലോകം' വിഷയത്തിൽ പ്രഭാഷണം നടത്തി. ഹൗസിങ് ബോർഡ് ഫ്ലാറ്റ് അലോട്ടീസ് അസോസിയേഷൻ പ്രസിഡന്റ് കെ. കൃഷ്ണൻ നായർ സംസാരിച്ചു. ജവഹർലാൽ പബ്ലിക് ലൈബ്രറി സെക്രട്ടറി ഡോ. എ.എൻ. മനോഹരൻ സ്വാഗതവും കെ. സുശീൽ കുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.