പന്നിശല്യം തീർന്നിട്ടേ കൃഷി ചെയ്യാൻ പറ്റൂ നീലേശ്വരം: മനുഷ്യ ജീവനും കൃഷിക്കും ആശ്വാസമാകുന്ന സർക്കാർ തീരുമാനത്തെ ബളാൽ പഞ്ചായത്തിലെ യുവകർഷകൻ ശ്രീകാന്ത് കൊളത്തിങ്കാൽ സ്വാഗതം ചെയ്തു. ശ്രീകാന്തിന്റെഏക്കർ കണക്കിന് കൃഷിയാണ് പന്നികൾ നശിപ്പിച്ചത്. ഏക്കർ കണക്കിന് കപ്പത്തോട്ടം പൂർണമായും നശിപ്പിച്ചു. കവുങ്ങിൻ തൈ തടമെടുത്ത് നട്ടാൽ പന്നികൾ കൂട്ടത്തോടെ വന്ന് പിഴുതെറിയുകയാണ്. വീട്ടിൽനിന്ന് പകലും രാത്രിയും ഭയം മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പട്ടാപ്പകൽ പന്നികൾ റോഡിന് മുകളിൽ കിടന്നുറങ്ങുമ്പോൾ എവിടെയും പോകാൻ കഴിയാതെ വീട്ടിൽ തന്നെ കഴിയേണ്ട അവസ്ഥയാണ് പലപ്പോഴും. കൊളത്തിങ്കാൽ പ്രദേശം വനാതിർത്തിയായതു കൊണ്ട് പന്നിശല്യം കൂടുതലാണ്. ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചത് മൂലം പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ശ്രീകാന്ത് പറഞ്ഞു. കാട്ടു പന്നികളുടെ ശല്യം തീർന്നാൽ മാത്രമെ ഇനി കൃഷി ചെയ്തിട്ട് കാര്യമുള്ളൂ. പടം -sreekanth(balal).jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.