തലപ്പാടി അതിർത്തിയിൽ വാഹനം തടയുന്ന കർണാടക പൊലീസ്

കർണാടകയിലേക്ക് പോകുന്നവർക്ക് നെഗറ്റിവ്​ സർട്ടിഫിക്കറ്റ്; വിദ്യാർഥികൾ ഉൾപ്പെടെ പെരുവഴിയിൽ

കാഞ്ഞങ്ങാട്: കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റിവ്​ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ പെരുവഴിയിലായി. കിഴക്കൻ മലയോര മേഖലയിൽ നിന്നും പോകുന്നവരെ നെഗറ്റിവ്​ സർട്ടിഫിക്കറ്റ് ഇല്ലാത്തതി‍െൻറ പേരിൽ മണിക്കൂറുകളോളം പെരുവഴിയിൽ നിർത്തുകയാണ്. പാണത്തൂരിൽനിന്ന്​ മടിക്കേരി, ബാഗമണ്ഡല, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്നവരെ കർണാടക അതിർത്തി പ്രദേശമായ ചെമ്പേരിയിലും പാണത്തൂരിൽ നിന്നും സുള്ള്യ, മംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുന്നവരെ കേരള കർണാടക അതിർത്തിയായ ബട്ടോളി ചെക്ക്പോസ്​റ്റിന് സമീപത്ത് ബുധനാഴ്ചയും തടഞ്ഞു.

കഴിഞ്ഞ ദിവസം സർട്ടിഫിക്കറ്റ് ഇല്ലാതെ ഒരാളെ പോലും കടത്തി വിട്ടില്ല. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർഥികളെ ഉൾപ്പെടെ തിരിച്ചയച്ചു. നാട്ടുകാരും സമീപവാസികളും പ്രതിഷേധം ശക്തമാക്കിയതോടെ ചൊവ്വാഴ്ച മുതൽ അതിർത്തി പ്രദേശത്ത് കർണാടക സർക്കാർ ആൻറിജൻ പരിശോധന നടത്തി നെഗറ്റിവ് ആകുന്നവരെ കടത്തിവിടുന്നുണ്ട്.എന്നാൽ, 10 മിനിറ്റുകൊണ്ട് ലഭിക്കേണ്ട പരിശോധനഫലം മണിക്കൂറുകളോളം എടുക്കുന്നുണ്ട്.

പലപ്പോഴും ഇത്രയും സമയം കാത്തിരുന്നതിനുശേഷം ഫലം പോസിറ്റിവാണെങ്കിൽ മടങ്ങിവരേണ്ട സ്ഥിതിയാണുള്ളത്. കർണാടകയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും വ്യാപാര ആവശ്യത്തിന് പോകുന്നവർക്കും ഇത്​ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി പേർ ദിവസവും കർണാടകയിൽ പോയി വരുന്നവരുണ്ട്. ഇത്തരക്കാർക്ക് തലേ ദിവസം എടുത്ത ആൻറിജൻ പരിശോധന ഫലം അനുവദിക്കുന്നില്ല. വീണ്ടും ഇവർക്ക് അവിടെ വെച്ച് പരിശോധന നടത്തണം.

തലപ്പാടിയിൽ നേരിയ അയവ്

മ​ഞ്ചേ​ശ്വ​രം: 72 മ​ണി​ക്കൂ​ർ മു​മ്പ് എ​ടു​ത്ത നെ​ഗ​റ്റി​വ് റി​പ്പോ​ർ​ട്ട് ഉ​ള്ള​വ​രെ​മാ​ത്ര​മേ അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കൂ എ​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ ര​ണ്ട് ദി​വ​സ​മാ​യി ത​ല​പ്പാ​ടി അ​തി​ർ​ത്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ നേ​രി​യ അ​യ​വ്. സം​സ്ഥാ​ന അ​തി​ർ​ത്തി അ​ട​ക്കു​ന്ന​ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ, സു​പ്രീം​കോ​ട​തി എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് ആ​രോ​പി​ച്ചു തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. സ​മ​രം നേ​രി​ടാ​ൻ എ.​ഡി.​ജി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​രു​ന്ന​ത്.

പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​വ​ർ​ക്ക് നേ​രെ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തും പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്നും പി​ന്മാ​റാ​ൻ സ​മ​ര​ക്കാ​ർ​ക്ക് പ്രേ​ര​ണ​യാ​യ​താ​യാ​ണ് നി​ഗ​മ​നം. ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ​ക്ക് നെ​ഗ​റ്റി​വ് റി​പ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്‌ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ആം​ബു​ല​ൻ​സു​ക​ളി​ൽ പോ​കു​ന്ന രോ​ഗി​ക​ളെ മാ​ത്ര​മേ ക​ട​ത്തി വി​ട്ടി​രു​ന്നു​ള്ളൂ. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന ഗു​രു​ത​ര രോ​ഗി​ക​ൾ​ക്കും നേ​ര​ത്തെ ശ​സ്ത്ര​ക്രി​യ, മു​ൻ​കൂ​ട്ടി​യു​ള്ള അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ത്ത​വ​ർ എ​ന്നി​വ​ർ​ക്കും ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

29 പേ​ർ​ക്കെ​തി​രെ കേ​സ്

മ​ഞ്ചേ​ശ്വ​രം: ത​ല​പ്പാ​ടി​യി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​ന്‌ വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ളി​ല്‍പ്പെ​ട്ട 29 പേ​ര്‍ക്കെ​തി​രെ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. കെ.​ആ​ർ. ജ​യാ​ന​ന്ദ, ഹ​ര്‍ഷാ​ദ്‌ വോ​ർ​ക്കാ​ടി, മു​സ്‌​ത​ഫ ഉ​ദ്യാ​വ​ർ, അ​ഷ​റ​ഫ്‌ ബ​ഡാ​ജെ എ​ന്നി​വ​ര്‍ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന 25 പേ​ര്‍ക്കു​മെ​തി​രെ​യാ​ണ്‌ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ്‌ കേ​സെ​ടു​ത്ത​ത്‌.കോ​വി​ഡ്‌ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ഒ​ത്തു​ചേ​ർ​ന്ന​തി​നാ​ണ് കേ​സ്.

Tags:    
News Summary - Negative certificate for those going to Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.