വൈദ്യുതിമന്ത്രി സണ്ണി ജോസഫ് മൈലാട്ടിയിലെ ബാറ്ററി എനർജി സിസ്റ്റം പ്രവൃത്തി പ്രദേശം
സന്ദർശിക്കുന്നു
കാസർകോട്: മൈലാട്ടി ബി.ഇ.എസ്.എസ് പദ്ധതി ഒക്ടോബറിൽ കമീഷൻ ചെയ്യുമെന്ന് വൈദ്യുതി മന്ത്രി സണ്ണിജോസഫ് അറിയിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വൈദ്യുതി വിതരണ ശൃംഖലയെ കൂടുതല്‍ കാര്യക്ഷമവും വിശ്വസനീയവുമാക്കാന്‍ കെ.എസ്.ഇ.ബി നടപ്പാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതികളുടെ പുരോഗതിയാണ് മന്ത്രി വിലയിരുത്തിയത്. പകല്‍സമയത്തെ അധിക സൗരോര്‍ജം സംഭരിച്ച്,
വൈകുന്നേരങ്ങളിലെയും പീക്ക് ലോഡ് സമയങ്ങളിലെയും ഉയര്‍ന്ന ആവശ്യകത നിറവേറ്റുന്നതാണ് സാങ്കേതികവിദ്യ. ഇതുവഴി വോള്‍ട്ടേജ് വ്യതിയാനവും വൈദ്യുതിക്ഷാമവും പരിഹരിക്കാനും ഉയര്‍ന്ന നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കി കെ.എസ്.ഇ.ബിയുടെ സാമ്പത്തിക ബാധ്യത കുറക്കാനും സാധിക്കും.
ഉദുമ ഗ്രാമപഞ്ചായത്ത്, ബാര മൈലാട്ടി 220 കെ.വി.സബ്‌സ്റ്റേഷന്റെ ശേഷി 125/ 500 മെഗാ വാട്ട് ആണ്. ദിനംപ്രതി അഞ്ചുലക്ഷം യൂനിറ്റ് സംഭരണ ശേഷി. ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ നാല് മണിക്കൂർ സ്റ്റോറ്റോറേജ് പദ്ധതിയാണിത്. പ്രധാന സിവില്‍ ജോലികള്‍ ജൂലൈ 31ഓടെ പൂര്‍ത്തിയാകും. വിദേശത്തുനിന്നുള്ള ഇന്‍വെര്‍ട്ടര്‍ സപ്ലൈ ഈ മാസവും ബാറ്ററി കണ്ടെയ്‌നറുകള്‍ ആഗസ്റ്റ് അവസാനത്തോടെയും എത്തും. 2026 ഒക്ടോബര്‍ 15ഓടെ പദ്ധതി പൂര്‍ത്തിയാകും.
ഒക്ടോബറോടെ കമീഷന്‍ ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. കെ. നീലകണ്ഠന്‍ എം.എല്‍.എ, വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എം.പി. രാജന്‍, ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ ഷജി സുധാകരന്‍, ആര്‍.ഇ.എസ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആശാ മാര്‍ട്ടിന്‍, കാസര്‍കോട് എക്സിക്യുട്ടീവ് എൻജിനീയര്‍ ശിവദാസന്‍ എന്നിവർ അവലോകനയോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.