സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ് 17 മുതൽ 20വരെ തൃക്കരിപ്പൂരിൽ

തൃ​ക്ക​രി​പ്പൂ​ർ: 68ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ഗ്രൂ​പ് 2 ചാ​മ്പ്യ​ൻ​ഷി​പ്പ് 17 മു​ത​ൽ 20 വ​രെ തൃ​ക്ക​രി​പ്പൂ​രി​ൽ ന​ട​ത്തു​ന്ന​തി​ന് ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സെ​പ​ക് താ​ക്രോ, ടെ​ന്നി​ക്കോ​യ്, ക​ബ​ഡി മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ത്തു​ന്ന​ത്. വി.​പി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി പ​ട്ടേ​ല​ർ തൃ​ക്ക​രി​പ്പൂ​ർ സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സെൻറ് പോ​ൾ​സ് എ.​യു.​പി സ്കൂ​ൾ അ​ങ്ക​ണം എ​ന്നി​വി​ട​ങ്ങ​ളാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ജ​ർ​മ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ൻ​ഡോ​റി​ൽ ര​ണ്ട് ക​ബ​ഡി കോ​ർ​ട്ടു​ക​ൾ തൃ​ക്ക​രി​പ്പൂ​രി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സെ​പ​ക് താ​ക്രോ, ടെ​ന്നി​ക്കോ​യ് മ​ത്സ​ര​ങ്ങ​ൾ സെ​ന്റ് പോ​ൾ​സ് എ.​യു.​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ത്തു​ക.

സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽ നി​ന്ന് സ​ബ്ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ ആ​ൺ, പെ​ൺ വി​ഭാ​ഗ​ത്തി​ലാ​യി 1300 കാ​യി​ക താ​ര​ങ്ങ​ളും 150 ഒ​ഫി​ഷ്യ​ൽ​സും പ​ങ്കെ​ടു​ക്കും. മു​ഴു​വ​ൻ പേ​ർ​ക്കും വേ​ദി​ക​ൾ​ക്ക​രി​കെ മൂ​ന്നു​നേ​ര​വും ഭ​ക്ഷ​ണം ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ആ​ൺ​കു​ട്ടി​ക​ൾ​ക്ക് വി.​പി.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി പ​ട്ടേ​ല​ർ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തൃ​ക്ക​രി​പ്പൂ​ർ, പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സെ​ന്റ്പോ​ൾ​സ് എ.​യു.​പി സ്കൂ​ൾ, സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ​ക്ക് മു​ജ​മ്മ​അ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് താ​മ​സ സൗ​ക​ര്യം.

വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നെ​ത്തു​ന്ന കാ​യി​ക താ​ര​ങ്ങ​ളെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്ന് സ്വീ​ക​രി​ക്കും. പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് കാ​യി​ക താ​ര​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ബ​സ് സൗ​ക​ര്യം ഏ​ർ​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ട്.

18ന് ​വൈ​കീ​ട്ട് നാ​ലി​ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 20ന് ​രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സ​ന്ദീ​പ് വാ​ര്യ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​മ​നു, എം. ​ര​ജീ​ഷ് ബാ​ബു, സെ​റി​മ​ണി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ശ​ശി​ധ​ര​ൻ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് യു.​പി. ശ​രീ​ഫ്, ജി​ല്ല സ്പോ​ർ​ട്സ് ഗെ​യിം​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​വി. ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വിളംബര ജാഥ ഇന്ന്

തൃ​ക്ക​രി​പ്പൂ​ർ: 17 മു​ത​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന 68ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ഗ്രൂ​പ് ര​ണ്ട് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ മു​ന്നോ​ടി​യാ​യി ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് വി​ളം​ബ​ര ജാ​ഥ ന​ട​ത്തും. 3.30 മു​ത​ൽ ത​ങ്ക​യം മു​ക്ക് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ജാ​ഥ ന​ട​ക്കു​ന്ന​ത്.

ക​ബ​ഡി മ​ത്സ​ര​ങ്ങ​ളി​ൽ ആ​കെ 1008 മ​ത്സ​രാ​ർ​ഥി​ക​ൾ ഉ​ണ്ടാ​കും. ടെ​ന്നി​ക്കോ​യ്, സെ​പ​ക് താ​ക്രോ ഇ​ന​ങ്ങ​ളി​ൽ 280 കു​ട്ടി​ക​ളാ​ണ് മ​ത്സ​രി​ക്കു​ക. ബു​ധ​നാ​ഴ്ച മു​ത​ൽ ഇ​വ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി. ര​ജി​സ്ട്രേ​ഷ​നും ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ പൂ​ർ​ത്തി​യാ​ക്കും. 

Tags:    
News Summary - State School Games Championship to be held in Trikaripur from 17th to 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.