കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ

പ​ര​പ്പ​ച്ചാ​ല്‍ ചേ​ന​റ്റാ​ടി പ്ര​ദേ​ശ​ത്ത്

കാ​ട്ടു​പ​ന്നി ച​ത്ത​നി​ല​യി​ൽ

കാട്ടുപന്നികള്‍ ചത്തൊടുങ്ങുന്നു; തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

നീ​ലേ​ശ്വ​രം: കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ര​പ്പ​ച്ചാ​ല്‍ ചേ​ന​റ്റാ​ടി പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ള്‍ വ്യാ​പ​ക​മാ​യി ച​ത്തൊ​ടു​ങ്ങു​ന്നു. ദി​വ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ നാ​ലി​ല​ധി​കം കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ച​ത്ത കാ​ട്ടു​പ​ന്നി​ക​ളെ ക​ണ്ടെ​ത്തി​യ വി​വ​രം ല​ഭി​ച്ചി​ട്ടും വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ​ക​രം, എ​വി​ടെ​യെ​ങ്കി​ലും മ​റ​വ് ചെ​യ്യൂ എ​ന്നാ​ണ്​ നാ​ട്ടു​കാ​രോ​ട് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. പ​ന്നി​ക​ളു​ടെ മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. പ​ക​ര്‍ച്ച​വ്യാ​ധി മൂ​ല​മോ അ​ല്ലെ​ങ്കി​ല്‍ ആ​രെ​ങ്കി​ലും വി​ഷം ന​ല്‍കി അ​പാ​യ​പ്പെ​ടു​ത്തി​യ​തോ ആ​കാ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം.

പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ കാ​ട്ടു​പ​ന്നി​ക​ള്‍ കാ​ട്ടി​ന​ക​ത്ത് ച​ത്തു​കി​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​വ​ര്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു. ച​ത്ത മൃ​ഗ​ങ്ങ​ളെ ദി​വ​സ​ങ്ങ​ളാ​യി നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ര്‍ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ക്കും വ​ഴി​വെ​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. വ​ന്യ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ സം​ഭ​വ​ങ്ങ​ളി​ല്‍ പോ​ലും നാ​ട്ടു​കാ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി എ​ത്തു​ന്ന അ​ധി​കൃ​ത​ര്‍, നി​ര​വ​ധി കാ​ട്ടു​പ​ന്നി​ക​ള്‍ ച​ത്തൊ​ടു​ങ്ങു​ന്ന ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നാ​സ്ഥ കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ക്ഷേ​പം. സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ക​യും ച​ത്ത മൃ​ഗ​ങ്ങ​ളെ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ര്‍ ഉ​യ​ര്‍ത്തു​ന്ന​ത്.

Tags:    
News Summary - Wild boars dying en masse; Forest department turns a blind eye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.