നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിൽ തമ്പടിച്ച തെരുവുനായ്ക്കൾ
യാത്രക്കാർക്ക് ഭീഷണി റെയിൽവേ സ്റ്റേഷൻ റോഡിൽ തെരുവുനായ്ക്കൾ വിലസുന്നു
നീലേശ്വരം: ആളുകൾക്കു നേരേ കുരച്ചുചാടുന്ന തെരുവുനായ്ക്കൾ ട്രയിൻ കയറാൻ പോകുന്ന യാത്രക്കാർക്ക് ഭീഷണിയാവുന്നു. ഇങ്ങനെ പത്തോളം തെരുവുനായ്ക്കൾ നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിലും പരിസരത്തും വിഹരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് കാൽനടയായി പോകുന്ന സ്ത്രീകളും കുട്ടികളും നായ്ക്കളുടെ ആക്രമണം ഭയന്ന് ഭീതിയോടെയാണ് പോകുന്നത്.
നായ്ക്കൾ തമ്മിൽ പരസ്പരം കടിച്ചുകീറി കലപില കൂടുമ്പോൾ റോഡിൽ കൂടി കടന്നുപോകുന്ന വാഹനങ്ങൾക്കു മുന്നിലാണ് ചെന്ന് വീഴുന്നത്. ഇരുചക്രവാഹനങ്ങളിൽ പോകുന്നവരാണ് കൂടുതലും അക്രമത്തിന് ഇരയാകുന്നത്. ഒറ്റക്ക് നടന്നുവരുന്നവർക്കു നേരെ കുരച്ചുചാടുന്നത് നിത്യസംഭവമായി മാറി. പാലക്കാട്ട് - പുതുക്കൈ റോഡ് പരിസരത്തെ തെരുവുനായ്ക്കളുടെ ശല്യത്തിനെതിരെ നാട്ടുകാർ ഒപ്പിട്ട നിവേദനം ജൂലൈ ഒന്നിന് നഗരസഭ സെക്രട്ടറിക്കടക്കം നൽകിയിട്ട് തിരിഞ്ഞുനോക്കാൻ പോലും തയാറായില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്.
കഴിഞ്ഞ ദിവസം നാലോളം പേരെ പട്ടി കടിച്ചത് ജനങ്ങളിൽ ഭീതി പകർത്തിയ സാഹചര്യത്തിൽ നഗരസഭ കൗൺസിൽ യോഗം ഷെൽട്ടർ നിർമിക്കാനും മറ്റും തീരുമാമെടുത്തെങ്കിലും വിവിധ കേന്ദ്രങ്ങളിൽ കൂട്ടം കൂടിയെത്തുന്ന നായ്ക്കൂട്ടങ്ങൾക്ക് ഒട്ടും കുറവില്ല. സ്കൂൾ വിട്ട് ബസ് സ്റ്റാൻഡിൽ എത്തുന്ന കുട്ടികൾക്ക് നേരേ നായ് കുരച്ചുചാടി പലപ്പോഴും തലനാരിഴക്കാണ് കുട്ടികൾ രക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.