കാസർകോട്: ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്താൻ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയുമായി സഹകരിക്കാൻ ഉദാരമനസ്കർ രംഗത്ത്. കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ 2.8 ഏക്കർ ഭൂമി ലഭിച്ചു.
ബേഡഡുക്ക പഞ്ചായത്തിലെ അബ്ദുറഹിമാൻ 10 സെന്റും ആലീസ് ജോസഫ് 60 സെന്റും കള്ളാർ പഞ്ചായത്തിലെ അഡ്വ. എം.സി. ജോസ് ഒരേക്കറും കുറ്റിക്കോൽ പഞ്ചായത്തിലെ അഡ്വ. എ.ജി. നായർ ഒരേക്കറും മടിക്കൈ പഞ്ചായത്തിലെ ടി.വി. സുരേശൻ 10 സെന്റ് ഭൂമിയും ലഭ്യമാക്കി. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ സുനിതയും ഭൂമി നൽകി. പ്രസ്തുത ഭൂമി ഗുണഭോക്താക്കൾക്ക് രജിസ്റ്റർചെയ്ത് നൽകുന്നതിനുള്ള നിർദേശം പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകിയിട്ടുണ്ട്. ഇതിൽ കള്ളാർ, കുറ്റിക്കോൽ പഞ്ചായത്തുകളിലായി ലഭിച്ച ഒരേക്കർ വീതമുള്ള ഭൂമി പഞ്ചായത്ത് സെക്രട്ടറിമാരുടെ പേരിലേക്ക് രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് നൽകാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്. ജില്ലയിൽ ഇനിയും 10,537 ഗുണഭോക്താക്കൾ ലൈഫ് ഭൂരഹിത ഭവന രഹിതരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കുള്ള ഭൂമികൂടി മനസ്സോടിത്തിരി മണ്ണിന്റെ ഭാഗമായി കണ്ടെത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.