കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന പാ​ല​ക്കാ​ട് ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ മ​ധു​ക്ക​ർ റൗ​ട്ട് പരാതി കേൾക്കുന്നു

കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ർ പാ​ത ച​ർ​ച്ച​ക്ക് വ​ഴി​യൊ​രു​ങ്ങി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂർ റെയിൽവെ പാത യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചക്ക് വഴിയൊരുക്കി പാലക്കാട് ഡിവിഷനൽ മാനേജർ മധുക്കർ റൗട്ട്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ കാണാനെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പാതയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പാലക്കാട് എത്താൻ അവസരമൊരുക്കാമെന്ന് അറിയിച്ചത്.

പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരു ഡിവിഷനായതോടെ പാലക്കാടിന് വരുമാനം കുറയുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് -കാണിയൂർ പാത വന്നാൽ കൂടുതൽ വരുമാനമുണ്ടാക്കാൻ കഴിയുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്‌ലം, കാഞ്ഞങ്ങാട് നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. ജാഫർ, കാഞ്ഞങ്ങാട് ഡവലപ്മെന്റ് ഫോറം ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, കെ.പി. മോഹനൻ, കൗൺസിലർമാരായ സെവൻസ്റ്റാർ അബ്ദുറഹ്മാൻ, മൊയ്തു പുഞ്ചാവി എന്നിവർ ഡിവിഷനൽ മാനേജരെ ബോധ്യപ്പെടുത്തി. പാത യാഥാർഥ്യമായാൽ ചരക്ക് നീക്കത്തിലൂടെ കൂടുതൽ വരുമാനം നേടാനാകുമെന്ന് സംഘം അറിയിച്ചു.

ഇത് സംബന്ധിച്ച് ഫലപ്രദമായ ചർച്ചക്ക് സമയം അനുവദിക്കാമെന്ന് മാനേജർ ഉറപ്പ് നൽകി. കാഞ്ഞങ്ങാട് നാലാം പ്ലാറ്റ്ഫോം പണിയുമെന്നും വി.ഐ.പി ലോഞ്ച് നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഡിവിഷനൽ മാനേജറും സംഘവും വിലയിരുത്തി. ഉദ്യോഗസ്ഥർക്കും എൻജിനീയർമാർക്കും ആവശ്യമായ നിർദേശങ്ങളും നൽകി.

Tags:    
News Summary - Kanhangad-Kaniyur Rail Link Talks Gain Momentum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.