തേജസ്വിനി നദിയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പുഴയോരത്ത് സംഘടിപ്പിച്ച ലോക നദി ദിനാചരണം

തേജസ്വിനി പുഴയോരത്ത് ലോക നദി ദിനാചരണം

ചെറുവത്തൂർ: തേജസ്വി നദിയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തേജസ്വിനി പുഴയോരത്ത് ലോക നദി ദിനാചരണം സംഘടിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി യുടെയും ക്ലായിക്കോട് ഉദയ ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്ത് അംഗം കെ.വി. രജിത അധ്യക്ഷതവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം നദി പരിപാലന ക്ലാസെടുത്തു. എൻ.വി. രാമചന്ദ്രൻ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ വി.എം. അഖില, ബ്ലോക്ക്‌ പഞ്ചായത്ത്‌ ബി.എം.സി. കൺവീനർ കെ. ബാലചന്ദ്രൻ, വി.വി. സുധീഷ്, എം. രമ്യ എന്നിവർ സംസാരിച്ചു.

കുട്ടികളും മുതിർന്നവരുമായ പഠനസംഘം ക്ലായിക്കോട് മുതൽ രാമഞ്ചിറ വരെ പുഴസംരക്ഷണ യാത്ര നടത്തി. പുഴയോരത്തുള്ള വിവിധതരം കണ്ടലുകളെയും മറ്റു ചെടികളെയും പരിചയപ്പെടുത്തി. എ.എൻ. അശോക് കുമാർ സ്വാഗതവും സി.വി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - World Rivers Day Celebrated by Tejaswini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.