താലൂക്ക് വികസനസമിതി യോഗം
വികസന പാക്കേജിലേക്ക് ജില്ലയില്‍ 12.12 കോടി രൂപയുടെ ഭരണാനുമതി. ആറ് സ്കൂളുകളുടെ കെട്ടിടനിര്‍മാണത്തിന് 3.26 കോടി രൂപയും ഒമ്പത് വി.സി.ബികളുടെ (വെന്റഡ് ക്രോസ് ബാര്‍) നിര്‍മാണത്തിന് 5.26 കോടി രൂപയും അനുവദിച്ചു
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ കണ്വതീര്‍ഥ ബീച്ച് റോഡിന്റെ ബി.എം ആൻഡ് ബി.സി ഉള്‍പ്പെടുത്തിയ നവീകരണത്തിനായി രണ്ടു കോടി 37 ലക്ഷം രൂപ വകയിരുത്തി. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള കണ്വതീര്‍ഥ ബീച്ചിലേക്കുള്ള റോഡിന്റെ നവീകരണം ടൂറിസം സാധ്യത വര്‍ധിപ്പിക്കും.
ഒമ്പതു നദികളും മൂന്നു ചെറുനദികളുമടക്കം നൂറുകണക്കിന് നീര്‍ച്ചാലുകളും കൈത്തോടുകളുമുള്ള ജില്ല മഴ അവസാനിക്കുമ്പോൾതന്നെ ജലക്ഷാമത്തിന്റെ പിടിയില്‍ അകപ്പെടുന്ന സാഹചര്യത്തില്‍ പുതിയ ജലസംരക്ഷണ നിര്‍മിതിയും നിലവിലെ ജലസംരക്ഷണ നവീകരണവും ഏറെ പ്രയോജനപ്പെടും. ഇതിനായി 5.26 കോടി രൂപയാണ് അനുവദിച്ചത്.
മംഗല്പാടി ഗ്രാമപഞ്ചായത്തിലെ മടന്തൂര്‍-ബേക്കൂര്‍ വില്ലേജില്‍ ഉപ്പള പുഴക്ക് കുറുകെ വി.സി.ബി കം ബ്രിഡ്ജ് നിര്‍മാണത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍, കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ മണ്ണാപ്പില്‍ വി.സി.ബി കം ട്രാക്ടര്‍വേ പുനര്‍നിര്‍മാണം, പുത്തിഗെ ഗ്രാമപഞ്ചായത്തിലെ സാറാടിയില് വി.സി.ബി കം ബ്രിഡ്ജ് നിര്‍മാണം, എന്മകജെ ഗ്രാമപഞ്ചായത്തിലെ സ്വര്ഗത്തോടിന് കുറുകെ കൊല്ലമജുലുവില് വി.സി.ബി കം ട്രാക്ടര്‍ വേ നിര്‍മാണം, മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ മജക്കാര്‍-കൊടിയാല തോടിനു കുറുകെ മജക്കാര്‍-കൊടിയാല വി.സി.ബി കം ട്രാക്ടര്‍വേ നിര്‍മാണം, കാലിപ്പള്ളം കൂടാല തോടിനു കുറുകെ വി.സി.ബി കം ട്രാക്ടര്‍വേ നിര്‍മാണം, കൊടവഞ്ചി പാലത്തിന് സമീപം കൊടവഞ്ചി തോടിനു കുറുകെ വി.സി.ബി നിര്‍മാണം, മീഞ്ച ഗ്രാമപഞ്ചായത്തിലെ ബെജ്ജ പൊയ്യയില്‍ പൊയ്യ തോടിനു കുറുകെ വി.സി.ബി നിര്‍മാണം, പൈവളിഗെ ഗ്രാമപഞ്ചായത്തിലെ സ്വര്‍ണഗിരി തോടിനു കുറുകെ ജനാര്‍ദന ക്ഷേത്രത്തിന് സമീപം കജെയില്‍ വി.സി.ബി കം ബ്രിഡ്ജിന്റെ നവീകരണത്തിന്റെ ഭാഗമായുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി എന്നിവക്കാണ് ഭരണാനുമതി.
ജില്ലയിലെ ആറു വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 3.26 കോടി രൂപയുടെ ഭരണാനുമതി. ജി.വി.എച്ച്.എസ്.എസ് ഹേരൂര്‍ മീപ്പിരി, എ.ജി.എച്ച്.എസ്.എസ് കോടോത്ത്, ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, ജി.എല്‍.പി.എസ് കുഡ്ലു, ജി.എച്ച്.എസ്.എസ് ബന്തടുക്ക, ജി.എം.എല്‍.പി.എസ് തളങ്കര എന്നീ സ്കൂളുകളില്‍ കെട്ടിടം നിര്‍മിക്കും.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി എന്മകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്ക അംഗൻവാടിക്ക് സ്മാര്‍ട്ട് അംഗൻവാടി കെട്ടിടം നിര്‍മിക്കാന്‍ 25.85 ലക്ഷം രൂപയും മംഗല്പാടി ഗ്രാമപഞ്ചായത്തിലെ ചിന്നമുഗര്‍ അംഗൻവാടിക്ക് സ്മാര്‍ട്ട് അംഗൻവാടി കെട്ടിടം നിര്‍മിക്കുന്നതിന് 27.57 ലക്ഷം രൂപയും അനുവദിച്ചു.
കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പാടശേഖരങ്ങള്‍ സന്ദര്‍ശിക്കും. ജില്ലയിലെ പാടശേഖരങ്ങളില്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് മധൂര്‍ പഞ്ചായത്തിലെ ചേനക്കോട് പാടശേഖരം, 10ന് വൈകീട്ട് മൂന്നിന് ചെങ്കള ഗ്രാമപഞ്ചായത്തിലെ പാടി പാടശേഖരം, 15ന് വൈകീട്ട് മൂന്നിന് ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കുണ്ട പാടശേഖരം എന്നിവയാണ് സന്ദര്‍ശിക്കുക.
ജില്ലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണം നടപ്പിലാക്കുന്നതിന് ആവിഷ്കരിച്ച ‘കണക്ടിങ് കാസര്‍കോട്’ പദ്ധതിയുടെ അവലോകനത്തിനും ആധാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള യോഗം തിങ്കളാഴ്ച ഉച്ച 12ന് കലക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് മിനി കോണ്‍ഫറന്‍സ് ഹാളില്‍. പദ്ധതികള്‍ക്ക് ഫണ്ട് വകയിരുത്തി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വികസന പാക്കേജ് ചെയര്‍മാനായ കലക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
ഭരണാനുമതി ലഭിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ വി. ചന്ദ്രന് പറഞ്ഞു. ജില്ല ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്, എം. രാജഗോപാലന്‍, സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.