കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവിന് ആശുപത്രിക്കുള്ളിൽ നായുടെ കടിയേറ്റു. അലാമിപള്ളി കല്ലംചിറയിലെ സോണിയുടെ മകൻ അബിനാ(22)ണ് ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ ആശുപത്രിയിൽ വെച്ച് നായുടെ കടിയേറ്റത്. വലതു കൈ വിരലിനാണ് കടിയേറ്റത്. ബന്ധുവിന് കൂട്ടിരിപ്പിനെത്തിയതായിരുന്നു യുവാവ്. രണ്ടാം നിലയിലെ ഐ.സി.യുവിന് മുന്നിൽ പോലും രാത്രി പട്ടിയുണ്ടായിരുന്നതായും പരാതിയുണ്ട്.
ജില്ല ആശുപത്രിക്കകത്തും വരാന്തയിലും ആശുപത്രി പരിസരങ്ങളിലും നാളുകളായി തെരുവ് പട്ടി ശല്യം രൂക്ഷമാണ്. രാത്രി സമയങ്ങളിൽ രോഗികളും കൂട്ടിരിപ്പിനെത്തിയ വരും ഭയപ്പാടോടെയാണ് കഴിയുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം ലാബിലേക്കും മരുന്ന് വാങ്ങാനും സ്ത്രീകൾക്ക് ഉൾപെടെ പുറത്തേക്ക് പോകേണ്ടതുണ്ട്. രാത്രിസമയം ഇവർ ഭയപാടോടെയാണ് വാർഡിൽനിന്ന് ഇറങ്ങുന്നത്. പകൽ സമയങ്ങളിലും പട്ടികൾ ആശുപത്രിക്കുള്ളിൽ കൂട്ടത്തോടെ ചുറ്റി തിരിയുന്നു. അധികൃതർ കണ്ട ഭാവം നടിക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.