ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

കടകളിൽ സിവില്‍ സപ്ലൈസ് മിന്നൽ പരിശോധന

കാസർകോട്: ഓണത്തോടനുബന്ധിച്ച് വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍, റേഷന്‍ സാധനങ്ങളുടെ മറിച്ചുവിൽപന എന്നിവ തടയുന്നതിന് പൊതുവിതരണ വകുപ്പ് പരിശോധന നടത്തി. ജില്ലയിലെ പൊതുവിപണിയിലും റേഷന്‍ കടകളിലും ജില്ല സപ്ലൈ ഓഫിസര്‍ എന്‍.ജെ. ഷാജിമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒമ്പത് കടങ്ങളില്‍ നടത്തിയ പരിശോധനയില്‍ രണ്ടെണ്ണത്തില്‍ ക്രമക്കേട് കണ്ടെത്തുകയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.

കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.വി.ദിനേശന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പ്രകാശ് പിള്ള, കെ.പി.ബാബു തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. ലീഗല്‍ മെട്രോളജി വകുപ്പുമായി ചേര്‍ന്നുള്ള സംയുക്ത പരിശോധനയും സിവില്‍ സപ്ലൈസ് വകുപ്പ് നടത്തുന്നുണ്ട്.

ക്ര​മ​ക്കേ​ട്; 43,000 പി​ഴ​യി​ട്ടു

കാ​സ​ർ​കോ​ട്: അ​ള​വി​ലും തൂ​ക്ക​ത്തി​ലും ക്ര​മ​ക്കേ​ട് കാ​ണി​ച്ച​തി​ന് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ത്തെ ക​ട​ക​ൾ​ക്ക് 43,000 രൂ​പ​യു​ടെ പി​ഴ. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ണ്ട് സ്‌​ക്വാ​ഡു​ക​ളാ​യാ​ണ് വി​വി​ധ ക​ട​ക​ളി​ലും പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൊ​ത്തം 23 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മു​ദ്ര പ​തി​പ്പി​ക്കാ​ത്ത അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ച്ച​തി​നും അ​ള​വി​ല്‍ കു​റ​വ് വ​രു​ത്തി ക​ച്ച​വ​ടം ന​ട​ത്തി​യ​തി​നു​മാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ര്‍ ഏ​ഴു​വ​രെ തു​ട​രും. ഡെ​പ്യൂ​ട്ടി ക​ണ്‍ട്രോ​ള​ര്‍ പി. ​ശ്രീ​നി​വാ​സ, ഫ്ലയി​ങ് സ്‌​ക്വാ​ഡ് ഡെ​പ്യൂ​ട്ടി ക​ണ്‍ട്രോ​ള​ര്‍ എ​സ്.​എ​സ്. അ​ഭി​ലാ​ഷ്, അ​സി. ക​ണ്‍ട്രോ​ള​ര്‍ ടി.​കെ. കൃ​ഷ്ണ​കു​മാ​ര്‍, ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ എം. ​ര​തീ​ഷ്, കെ. ​ശ​ശി​ക​ല, കെ.​എ​സ്. ര​മ്യ, ഇ​ന്‍സ്‌​പെ​ക്ടി​ങ് അ​സി​സ്റ്റ​ന്റു​മാ​രാ​യ ടി.​വി. പ​വി​ത്ര​ന്‍, പി.​വി. വി​നു​കു​മാ​ര്‍, റോ​ബ​ര്‍ട്ട് പെ​ര, പി.​ശ്രീ​ജി​ത്ത്, ഡ്രൈ​വ​ര്‍മാ​രാ​യ ഗം​ഗാ​ധ​ര​ന്‍, പി.​അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - inspection of civil supplies in shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.