കാസർകോട്: വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുക ലക്ഷ്യമിട്ട് ജില്ലയിലെ കടകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. കാസർകോട്, കാഞ്ഞങ്ങാട്, ഹോസ്ദുർഗ് താലൂക്കുകളിലെ പരിശോധനക്കുശേഷം മഞ്ചേശ്വരം താലൂക്കിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. തുടർച്ചയായ നാലാം ദിവസമാണ് ജില്ലയിലെ കടകളിൽ പരിശോധന.
മഞ്ചേശ്വരം ഉപ്പള ടൗണിലെ കടകളിലാണ് പരിശോധന നടത്തിയത്. ഇവിടെയുള്ള കടകളിലൊന്നും വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. പട്ടിക പ്രദർശിപ്പിക്കാൻ കടയുടമകൾക്ക് നിർദേശം നൽകി. കടകളിൽ ലൈസൻസ് പുതുക്കി സൂക്ഷിച്ചതായുള്ള വിവരങ്ങളും ലഭ്യമായിരുന്നില്ല. പരിശോധന തുടരുന്നതിനാൽ മിക്ക സാധനങ്ങൾക്കും വില നിയന്ത്രണം വന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സവാളക്ക് 20 രൂപ, തക്കാളി 20 രൂപ എന്നിങ്ങനെയാണ് വ്യാഴാഴ്ച കടകളിൽ ഈടാക്കിയത്. മഞ്ചേശ്വരം താലൂക്കിൽ 24 കടകൾ പരിശോധിച്ചു.
ജില്ല സിവിൽ സപ്ലൈ ഓഫിസർ കെ.പി. അനിൽ കുമാർ, താലൂക്ക് സപ്ലൈ ഓഫിസർമാരായ കെ.എൻ. ബിന്ദു, സജിമോൻ, റേഷനിങ് ഇൻസ്‌പെക്ടർമാരായ പി.വി. ശ്രീനിവാസൻ, കെ.കെ. രാജീവൻ, ടി. രാധാകൃഷ്ണൻ, കെ.പി. ബാബു, ദാക്ഷായണി, സീനിയർ സൂപ്രണ്ട് സതീശൻ, അസി. താലൂക്ക് സപ്ലൈ ഓഫിസർ ഷാജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.