കെ.ടി. ഷജിത്ത് കുമാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിക്കുന്നു
കാസർകോട്: ജോലിചെയ്തു ജീവിക്കാനുള്ള കെ.ടി. ഷജിത്ത് കുമാറിെന്റ നിശ്ചയദാര്‍ഢ്യത്തിന് സര്‍ക്കാറിന്റെ കൈത്താങ്ങ്. മധൂര്‍ പഞ്ചായത്തില്‍ എൽ.ഡി ക്ലര്‍ക്കായിരിക്കെ പൂര്‍ണമായും കാഴ്ച്ചശക്തി നഷ്ടപ്പെട്ട് മൂന്നു വര്‍ഷമായി ശമ്പളമില്ലാത്ത അവധിയില്‍ ആയിരുന്ന ഷജിത്ത്കുമാര്‍ കാസര്‍കോട് കലക്ടറേറ്റില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി പ്രവേശിച്ചു. സൂപ്പര്‍ന്യൂമറി തസ്തിക വഴി ആണ് ജോലിയില്‍ പ്രവേശിച്ചത്.
ജൂണ്‍ 22 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2016 ഡിസംബറിലാണ് പഞ്ചായത്ത് വകുപ്പില്‍ ഷജിത്ത് കുമാര്‍ എൽ.ഡി.സി ക്ലര്‍ക്കാകുന്നത്. മഞ്ചേശ്വരം മധൂര്‍ പഞ്ചായത്തിലും ജോലിചെയ്തിരുന്നു. പെട്ടെന്നൊരു നാള് ഹൈമയോപ്പിയ ബാധിച്ച് കണ്ണില്‍ പൂര്‍ണമായും ഇരുട്ടു കയറുകയായിരുന്നു. കമ്പ്യൂട്ടറും ഫയലും നോക്കാന്‍ പറ്റാതായി. തുടര്‍ന്നാണ് മറ്റൊരു ജോലിക്കായി സര്‍ക്കാറില്‍ അപേക്ഷിച്ചത്.
സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയാണ് ഷജിത്ത് കുമാറിന്റെ പ്രശ്നം തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം, സർവിസ് കാലയളവില്‍ വൈകല്യമുണ്ടായാല്‍ റാങ്കില്‍ തരംതാഴ്ത്തരുതെന്നാണ്. ഈ നിയമം ഉപയോഗിച്ചാണ് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചത്. ഷജിത്ത്കുമാര്‍ വിരമിക്കുന്നതോടെ തസ്തികയും ഇല്ലാതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.