ബി.എ. മുഹമ്മദ് ഷമീർ
കാസർകോട്: ടൗണിലെ പഴം വ്യാപാരിയെ എം.ഡി.എം.എ ശേഖരവുമായി പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ പഴം കച്ചവടക്കാരനും ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡ് താമസക്കാരനുമായ ബി.എ. മുഹമ്മദ് ഷമീറാണ് (28) പിടിയിലായത്. ഉപ്പളയിൽനിന്ന് കാസർകോട് ടൗണിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ കടത്തിക്കൊണ്ടു വന്ന 25.9 ഗ്രാം മയക്കുമരുന്നുമായാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ല പൊലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നിർദേശ പ്രകാരം ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ മേൽനോട്ടത്തിൽ ജില്ല ഡാൻസാഫ് സംഘാംഗങ്ങളായ എസ്.ഐ. നാരായണൻ നായർ, രാജേഷ്, സജേഷ്, ടൗൺ സബ് ഇൻസ്പെക്ടർ പ്രതീഷ് കുമാർ, സി.പി.ഒമാരായ ചന്ദ്രശേഖരൻ, ലിനീഷ്, സനീഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.