അതിയാമ്പൂരിലെ ബി. ഗംഗാധരൻ, പി.വി. സാലു, കെ. ഉണ്ണികൃഷ്ണൻ, കെ.പി. ധീരജ് എന്നിവർ പാടത്ത്
കാഞ്ഞങ്ങാട്: ശാരീരിക വ്യായാമത്തിന് എല്ലാവരും ജിംനേഷ്യങ്ങളിലേക്കു പായുമ്പോൾ അവർ ഇറങ്ങിയത് പാടത്തേക്കായിരുന്നു. അവരുടെ വിയർപ്പുവീണ മണ്ണിൽ വിളഞ്ഞത് നൂറുമേനി. അതിയാമ്പൂരിലെ ബി. ഗംഗാധരൻ, പി.വി. സാലു, കെ. ഉണ്ണികൃഷ്ണൻ, കെ.പി. ധീരജ് എന്നിവരാണ് ഈ വേറിട്ട കർഷകർ. വ്യത്യസ്ത ജോലികളിലേർപ്പെട്ടിരുന്ന ഇവരിന്ന് നാട്ടിലെ വലിയ കർഷകർ കൂടിയാണ്. കൃഷി ലഹരിയാക്കിയ ഇവർ നെൽകൃഷിയിൽ മൂന്ന് വർഷം പിന്നിട്ട് സ്വന്തമായ ബ്രാൻഡും ഇതിനകം പുറത്തിറക്കി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാതയുമായി ചേർന്ന് അതിയാമ്പൂർ അത്തിക്കണ്ടത്തെ തരിശായ സ്ഥലത്ത് നെൽകൃഷിയിറക്കിയിരിക്കുകയാണിപ്പോൾ.
ഓരോ വർഷവും കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പച്ചക്കറിക്കൃഷിയും വാഴക്കൃഷിയും ഉണ്ട്. സ്വന്തമായി കൃഷി ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ കൃഷിയിലേക്കിറങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങളുടെ കൃഷി സ്ഥലത്തോടു ചേർന്നുള്ള വീടുകളിലും വാഴ, പച്ചക്കറി തുടങ്ങിയവ നടുന്നതിനും പരിപാലിക്കുന്നതിനും ഒരുകൈ സഹായവും നൽകുന്നു.
നഗരസഭ ചെയർപേഴ്സനുമായി ചേർന്ന് നടത്തിയ നെൽകൃഷിയിലൂടെ ലഭിച്ച അരി സ്വന്തം ദേശത്തിെന്റ പേരായ ‘അതിയാമ്പൂർ റൈസ്’ എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കാനും ഈ കൂട്ടായ്മക്ക് സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.