representational image

അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം

കാസർകോട്: നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍, പടന്ന, പൈവളികെ, മംഗല്‍പാടി പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ല ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റും ജില്ല ആസൂത്രണ സമിതി ചെയര്‍പേഴ്‌സനുമായ ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മുളിയാറില്‍ താൽക്കാലിക എ.ബി.സി കേന്ദ്രം ഉടന്‍

കാസർകോട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും തെരുവുനായ്ക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കാനും മുളിയാറില്‍ താല്കാലിക എ.ബി.സി കേന്ദ്രം തുടങ്ങാന്‍ ജില്ല ആസൂത്രണ സമിതി യോഗത്തിൽ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മുളിയാറിലുള്ള സ്ഥലം ഇതിനായി തെരഞ്ഞെടുത്തു.

നായ്ക്കളെ പിടികൂടാനുള്ള അഞ്ചംഗ സംഘത്തിന് പരിശീലനം നല്‍കിക്കഴിഞ്ഞെന്നും ഇവരെ മുളിയാറില്‍ തുടങ്ങുന്ന എ.ബി.സി കേന്ദ്രത്തില്‍ വിന്യസിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി അധ്യക്ഷയുമായ പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പഞ്ചായത്തുകളുടെ തനത് ഫണ്ട് വിനിയോഗിച്ചാണ് എ.ബി.സി കേന്ദ്രം ആരംഭിക്കുക.

Tags:    
News Summary - Five local body projects approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.