ഫാഷൻ ഗോൾഡ്​​: കമ്പനി, ബോർഡ്​ അംഗങ്ങൾ പ്രതികളായേക്കും

കാസർകോട്​: ഫാഷൻ ഗോൾഡ്​ പണം നിക്ഷേപ തട്ടിപ്പു കേസിൽ കമ്പനിയും ഡയറക്ടർ ബോർഡ്​ അംഗങ്ങളും പ്രതികളായേക്കും. ഡയറക്ടർ ബോർഡ്​ അംഗങ്ങളെ പ്രതിയാക്കുന്നത്​ അന്വേഷണത്തിന്‍റെ വേഗത വർധിപ്പിക്കുമെന്നാണ്​ ക്രൈംബ്രാഞ്ച്​ നിരീക്ഷിക്കുന്നത്​. അതിനുള്ള നിയമവശങ്ങൾ ക്രൈംബ്രാഞ്ച്​ പരിശോധിച്ചുവരുകയാണ്​. അങ്ങനെയെങ്കിൽ പല ഘട്ടങ്ങളിലായി ഡയറക്​ടർ ബോർഡ്​ അംഗങ്ങളായിരുന്ന 20ഓളം പേർ പ്രതികളാകും.

കേസ്​ ഒത്തുതീർപ്പാക്കാനുള്ള ഉത്തരവാദിത്തം ഇവരിലേക്ക്​ വന്നുചേരും. 176 കേസുകൾ നാലു യൂനിറ്റുകളിലായാണ്​ ക്രൈംബ്രാഞ്ച്​ അന്വേഷിക്കുന്നത്​. തിരുവനന്തപുരം സ്വർണക്കടത്ത്​ വിവാദങ്ങൾക്ക്​ തടയിടാൻ സർക്കാർ ഇടപെട്ട്​ തയാറാക്കിയ കേസ്​ എന്ന്​ ആരോപണം ഉയർന്ന ഫാഷൻ ഗോൾഡ്​ കേസ്​ ക്രൈം ബ്രാഞ്ചിന്‍റെ കോഴിക്കോടുവരെയുള്ള യൂനിറ്റിനെ വട്ടംകറക്കിക്കൊണ്ടിരിക്കുകയാണ്​. നാലുപേർ പ്രതികളായ കേസിൽ രണ്ടുപേർ മാത്രമാണ്​ അറസ്റ്റിലായത്​. ഡയറക്ടർമാരെ രക്ഷിക്കാനാണ്​ സർക്കാർ നീക്കം. എന്നാൽ, ക്രൈംബ്രാഞ്ച്​ അതിനെതിരുമാണ്​.

176 കേസുകളിൽ ഓരോന്നിനും കമ്പനിയുമായി ബന്ധപ്പെട്ട്​ ബോർഡ്​ അംഗങ്ങൾ നടത്തിയ ഇടപാടുകൾ, വയനാട്​, ബംഗളൂരു എന്നിവിടങ്ങളി​ലെ ഭൂമി ഇടപാടുകൾ, നികുതി, ഇ.പി.എഫ്​ രേഖകൾ, ജീവനക്കാരുടെ സേവന– വേതന വ്യവസ്ഥകൾ എന്നിങ്ങനെയുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിച്ചുവരുകയാണ്​. കേസ്​ ഒത്തുതീർപ്പാക്കാനുള്ളള ശ്രമവും നടക്കുന്നുണ്ട്​. എന്നാൽ, പ്രതിചേർക്കപ്പെട്ടവർ ഒത്തുതീർപ്പിന്​ തയാറാവാത്തതോടെ ബോർഡ്​ അംഗങ്ങളെ കൂടി പ്രതിചേർത്ത്​ കേസിന്‍റെ ദിശമാറ്റാനാണ്​ ക്രൈംബ്രാഞ്ച്​ നീക്കം.

അതിനിടയിൽ സ്വന്തം നിലയിൽ ജ്വല്ലറിയിൽനിന്ന്​ സ്വർണം എടുത്തുകൊണ്ടുപോയ നാലു ഡയറക്ടർമാർക്കെതിരെ ജില്ല പൊലിസ് ​മേധാവിക്ക്​ നൽകിയ പരാതിയിൽ​ കേസെടുത്തിരുന്നില്ല. ഈ കേസ്​ രജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ചും ആലോചനയുണ്ട്​.

Tags:    
News Summary - Fashion Gold: Company and board members may be the culprits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.